കോഴിക്കോട് വന്ദേഭാരത് തട്ടി സ്‌ത്രീ മരിച്ചു…

Written by Web Desk1

Updated on:

കോഴിക്കോട് (Kozhikkod) : കോഴിക്കോട് കൊയിലാണ്ടിയിൽ ഇന്ന് രാവിലെ 8.40നായിരുന്നു സംഭവം. വന്ദേഭാരത് ട്രെയിൻ തട്ടി സ്‌ത്രീ മരിച്ചു. കൊയിലാണ്ടിയിലൂടെ ട്രെയിൻ കടന്നുപോകുന്നതിനിടെ മേൽപ്പാലത്തിനടിയിൽ വച്ചായിരുന്നു അപകടം. ആളെ തിരിച്ചറിയാൻ പറ്റാത്ത വിധം ചിന്നി ചിതറിയ നിലയിലാണ്. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇതിന് മുമ്പും വന്ദേഭാരത് ട്രെയിൻ തട്ടി കോഴിക്കോട്ട് നിരവധിപേർ മരിച്ചിട്ടുണ്ട്.

തിരുവനന്തപുരത്ത് നിന്ന് കാസർകോടേക്ക് പോയ വന്ദേഭാരത് തട്ടി കോഴിക്കോട് ചക്കുംകടവ് സ്വദേശി അബ്ദുൾ ഹമീം കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് മരിച്ചത്. ചക്കുംകടവിൽ റെയിൽവെ പാളം കടക്കുന്നതിനിടെ ആയിരുന്നു അപകടം. കോഴിക്കോട് എലത്തൂരിലും ഒരാൾ മരിച്ചിരുന്നു.റെയിൽവേ പാളങ്ങൾ മുറിച്ചുകടക്കുന്നത് അപകടമാണെന്ന മുന്നറിയിപ്പ് നൽകിയിട്ടും പലരും സമയം ലാഭിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇങ്ങനെ ചെയ്യുന്നത്. മേൽപ്പാലത്തിലൂടെ നടന്ന് മറുവശത്ത് എത്തുന്നവർ അപൂർവമാണ്.

ഈ വർഷം മാത്രം ട്രെയിൻ തട്ടി മരിച്ചത് 500ലധികംപേരാണ്. ട്രെയിനുകളുടെ എണ്ണവും വേഗവും കൂടിയതും എഞ്ചിൻ വൈദ്യുതിയിലേക്ക് മാറിയപ്പോൾ ശബ്ദം കുറഞ്ഞതും അപകടം കൂടാൻ കാരണമായി. പാളത്തിന്റെ ഘടന മാറിയതും ത്രീഫേസ് എഞ്ചിൻ വ്യാപകമായതും മറ്റ് കാരണങ്ങളാണ്. റെയിൽവേപ്പാളവും പരിസരവും അപകടമേഖലയാണ്. അതിനാൽ, അവിടെ ആളുകൾ പ്രവേശിക്കാൻ പാടില്ലെന്ന് നിയമമുണ്ട്. അതിനാൽതന്നെ, റെയിൽവേ പരിധിയിൽ തീവണ്ടി തട്ടി മരിച്ചാൽ റെയിൽവേ നഷ്‌ടപരിഹാരം നൽകില്ല. വർക്ക് പെർമിറ്റ് കാർഡില്ലാതെ അപകടം സംഭവിച്ചാൽ റെയിൽവേ ഉദ്യോഗസ്ഥനുപോലും ഈ നിയമം ബാധകമാണ്. ലെവൽക്രോസുകളിലൂടെ പാളം കടക്കുന്നതും ശിക്ഷാർഹമാണ്.

See also  കത്രിക കുടുങ്ങിയ സംഭവം; പൂർണ നീതി കിട്ടിയിട്ടില്ലെന്ന് ഹർഷിന

Leave a Comment