കൊച്ചി (Kochi) : രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരായ ലൈംഗിക ആരോപണങ്ങൾ നിലനിൽക്കെ സമാനമായ വിവാദത്തിൽ അകപ്പെട്ട് എറണാകുളം ജില്ലയിൽ നിന്നുള്ള സിപിഎം എംഎൽഎ. (Amidst the sexual allegations against MLA Rahul Mangkootathil, a CPM MLA from Ernakulam district has been embroiled in a similar controversy.) പറവൂരിൽ പട്ടാപ്പകൽ സിപിഎം വനിതാ നേതാവിന്‍റെ വീട്ടിൽ കയറിയ എംഎൽഎയെ വനിതാ നേതാവിന്‍റെ ഭർത്താവും നാട്ടുകാരും ചേർന്ന് വീടിനുള്ളിൽനിന്നു പിടികൂടി.
വനിതാ നേതാവിന്‍റെ ഭർത്താവ് രാവിലെ ഒരു യോഗത്തിൽ പങ്കെടുക്കാൻ പുറത്തേക്കു പോയിരുന്നു. രാത്രിയോടെ മാത്രമേ തിരികെയെത്തൂ എന്നാണ് പറഞ്ഞിരുന്നത്. എന്നാൽ, അപ്രതീക്ഷിതമായി ഉച്ചയോടെ വീട്ടിൽ തിരിച്ചെത്തിയ ഭർത്താവ് സ്പെയർ താക്കോൽ ഉപയോഗിച്ച് വീട് തുറക്കാൻ ശ്രമിച്ചപ്പോൾ തുറന്നില്ല. ഭാര്യയെ ഫോണിൽ വിളിച്ചപ്പോൾ, ഫോൺ വീടിനുള്ളിൽ റിങ് ചെയ്തതല്ലാതെ പ്രതികരണമുണ്ടായില്ല.
ഇതെത്തുടർന്ന് ഭർത്താവ് സമീപവാസികളുമൊത്ത് വീടിന്‍റെ പൂട്ട് തകർത്ത് അകത്ത് കയറിയപ്പോഴാണ് എംഎൽഎയെ കണ്ടത്. കാര്യം മനസിലായ ഭർത്താവ് എംഎൽഎയെ കൈകാര്യം ചെയ്തു. വിശദീകരിക്കാൻ ശ്രമിച്ച എംഎൽഎയെ ഭർത്താവ് ചവിട്ടി താഴെയിടുകയും ചെയ്തു എന്നാണ് വിവരം.