മുന്‍മന്ത്രിയും ആര്‍ജെഡി നേതാവുമായ വി.സുരേന്ദ്രന്‍പിളളയുമായി കൂടിക്കാഴ്ച നടത്തി രാജീവ് ചന്ദ്രശേഖര്‍. കോണ്‍ഗ്രസ് പാര്‍ട്ടി നേതാക്കള്‍ ബിജെപിയിലേക്ക് ചേക്കേറുന്ന ഈ കാലഘട്ടത്തില്‍ കൂടിക്കാഴ്ചയക്ക് പ്രാധാന്യമേറെയാണ്.
കേരള കോണ്‍ഗ്രസ് അംഗമായി രാഷ്ട്രീയത്തിലേക്ക് എത്തിയ നേതാവാണ് സുരേന്ദ്രന്‍ പിള്ള. അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്നു. കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചു . 1984-ല്‍ ഉപതെരഞ്ഞെടുപ്പില്‍ പുനലൂര്‍ മണ്ഡലത്തില്‍ നിന്ന് ആദ്യമായി കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കേരള കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ പിജെ ജോസഫിനൊപ്പം നിന്ന അദ്ദേഹം പാര്‍ട്ടിയുടെ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായി. 2006ല്‍ തിരുവനന്തപുരം വെസ്റ്റ് അസംബ്ലി മണ്ഡലത്തില്‍ നിന്ന് എല്‍ ഡി എഫ് പ്രതിനിധിയായി വീണ്ടും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2010 മുതല്‍ 11 വരെ വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാറില്‍ തുറമുഖ യുവജനക്ഷേമ വകുപ്പ് മന്ത്രിയുമായിരുന്നു.
ചരിത്രത്തില്‍ ആദ്യമായി സംസ്ഥാനത്ത് ബിജെപി ജയിച്ചുകയറിയത് 2016 ല്‍ നേമം നിയമസഭാ മണ്ഡലത്തിലൂടെയായിരുന്നു. ബിജെപിയുടെ ഒ രാജഗോപാല്‍ ജയിച്ചപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായ വി സുരേന്ദ്രന്‍ പിള്ളയ്ക്ക് 13,860 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. രാജഗോപാലിനു 67,813 വോട്ടും എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി ശിവന്‍കുട്ടിക്ക് 59,142 വോട്ടുമായിരുന്നു ലഭിച്ചത്. കൂടിക്കാഴ്ചയെ ഇരുവരും സൗഹൃദ സന്ദര്‍ശനമെന്നാണ് അറിയിച്ചിരിക്കുന്നത്.
മുന്‍ മന്ത്രി സുരേന്ദ്രന്‍ പിളള ബിജെപിയിലേക്കോ ? രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തി

- Advertisement -
- Advertisement -