ഗവര്‍ണറെ തടയല്‍ ഗൗരവത്തിലെടുത്ത് കേന്ദ്രം…ആരിഫ് മുഹമ്മദ് ഖാന് Z പ്ലസ് സുരക്ഷ ഏര്‍പ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

Written by Taniniram

Published on:

ഗവര്‍ണക്കെതിരായ പ്രതിഷേധം അതീവ ഗൗരവത്തിലെടുത്ത് കേന്ദ്രസര്‍ക്കാര്‍ ആരിഫ് മുഹമ്മദ് ഖാന് (Arif Mohammed Khan) ഇസഡ് പ്ലസ് സിആര്‍പിഎഫ് സുരക്ഷ ഏര്‍പ്പെടുത്തി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. സിആര്‍പിഎഫ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഗവര്‍ണര്‍ക്ക് കവചമൊരുക്കും. സുരക്ഷയ്ക്കായി വന്‍ സന്നാഹമെത്തും. എസ്.പി.ജി കഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവും വലിയ സുരക്ഷാ പരിരക്ഷ. 55 സുരക്ഷാ ഉദ്യോഗസ്ഥര്‍ സുരക്ഷയ്ക്കായി നേതൃത്വം നല്‍കി. ഗവര്‍ണറുടെ വാഹനവ്യൂഹത്തില്‍ ബുളളറ്റ് പ്രൂഫ് വാഹനവും ഉള്‍പ്പെടുത്തിയേക്കും.

രാവിലെ കൊല്ലം നിലമേലില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ വഴിതടഞ്ഞതിന് പിന്നാലെ റോഡ് സൈഡില്‍ കുത്തിയിരുന്ന ഗവര്‍ണര്‍ സംഭവങ്ങള്‍ അപ്പോള്‍ തന്നെ കേന്ദ്ര ആഭ്യന്തര മന്ത്രിയെയും പ്രധാനമന്ത്രിയുടെ ഓഫീസിന്റെയും ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഗവര്‍ണറുടെ പരാതി കേന്ദ്രസര്‍ക്കാര്‍ അതീവ ഗൗരവതരമായെടുത്തന്നാണ് സൂചന.

See also  കെ സുരേന്ദ്രൻ നയിക്കുന്ന പദയാത്ര നാളെ ആറ്റിങ്ങലിൽ.

Leave a Comment