Monday, April 21, 2025

കേരളത്തിൽ താപനില ഉയരുന്നു; എട്ട് ജില്ലകൾക്ക് യെല്ലോ അലെർട്ട്

മഞ്ഞ അലർട്ട് : തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്. 2025 ഏപ്രിൽ 21,22 തീയതികളിൽ കോഴിക്കോട്, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും

Must read

- Advertisement -

സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലായി കനത്തചൂടാണ് രേഖപ്പെടുത്തിയത്. (The state has been experiencing intense heat in recent days.) വിവിധ ജില്ലകൾക്ക് താപനില ഉയർന്നതോടെ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിരുന്നു. എന്നാൽ കനത്ത ചൂടിന് ആശ്വാസമായി ഇന്നലേയും മുന്നറിയിപ്പുകളില്ലാതെയും മഴ എത്തി. ഇന്നും കനത്ത ചൂടാണ് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം പ്രവചിച്ചിരിക്കുന്നത്. മഴ മുന്നറിയിപ്പുകൾ അടുത്ത അഞ്ച് ദിവസത്തേയ്ക്ക് നൽകിയിട്ടില്ലെങ്കിലും കഴിഞ്ഞ ദിവസങ്ങളിലേതുപോലെ ചൂടിന് ആശ്വാസമായി മഴയും പ്രതീക്ഷിക്കാം.

അടുത്ത മണിക്കൂറുകളിൽ കേരളത്തിലെ തൃശൂർ, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

മഞ്ഞ അലർട്ട് : തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്. 2025 ഏപ്രിൽ 21,22 തീയതികളിൽ കോഴിക്കോട്, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും; തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ, മലപ്പുറം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ, 2025 ഏപ്രിൽ 21, 22 തീയതികളിൽ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

See also  രണ്ട് ദിവസത്തിനകം 'സമാധി' പൊളിക്കും, കേസ് നാട്ടുകാർ നൽകിയ പരാതിയിൽ…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article