Thursday, April 3, 2025

കാലിഫോർണിയയിലെ വാഹനാപകടത്തിൽ നാലംഗ മലയാളി കുടുംബത്തിനു ദാരുണാന്ത്യം…

Must read

- Advertisement -

കലിഫോർണിയ (California) : യുഎസിലെ കലിഫോർണിയ (California in the US) യിലുള്ള പ്ലസന്റണി (Pleasanton) ൽ മലയാളി കുടുംബം കാറപകടത്തിൽ മരിച്ചു. മലയാളിയായ തരുൺ ജോർജും ഭാര്യയും രണ്ടു കുട്ടികളു (Tarun George and his wife have two children) മാണ് മരിച്ചത്. സ്റ്റോൺറിഡ്ജ് ഡ്രൈവി (Stoneridge Drive) ന് സമീപമുള്ള ഫൂത്ത്ഹിൽ റോഡി (Foothill Road) ൽ പ്രാദേശിക സമയം ബുധനാഴ്ച രാത്രിയായിരുന്നു അപകടം.

അമിതവേഗമാണ് അപകടത്തിനു കാരണമെന്നാണ് പൊലീസ് സംശയിക്കുന്നത്. അപകടത്തിനു പിന്നാലെ തീപിടിച്ച കാർ പൂർണമായും കത്തിനശിച്ചു. “ഞങ്ങൾ സമഗ്രമായ അന്വേഷണം നടത്തുകയാണ്. ഇപ്പോൾ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. കൂടുതൽ വിശദാംശങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് ഞങ്ങൾ പുറത്തുവിടും.’’– പ്ലസന്റൺ പൊലീസ് അറിയിച്ചു.

See also  ഫ്ലോറിഡയിൽ ഇന്ത്യൻ കുടുംബം കാർ അപകടത്തിൽ പെട്ടു; പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article