Wednesday, April 2, 2025

കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക് സംസ്ഥാനം…

Must read

- Advertisement -

കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക് സംസ്ഥാനം എന്ന സൂചന നൽകി മന്ത്രി കെ കൃഷ്ണൻകുട്ടി. വൈദ്യുതി ഉപഭോഗത്തിൻ്റെ 30% മാത്രമാണ് സംസ്ഥാനത്ത് ഉൽപ്പാദിപ്പിക്കുന്നത്, ബാക്കി പുറത്തുനിന്ന് വാങ്ങുകയാണ്. ഉപഭോക്താക്കൾ സ്വയം നിയന്ത്രിച്ചില്ലെങ്കിൽ വലിയ പ്രതിസന്ധി നേരിടേണ്ടിവരുമെന്നും വൈദ്യുതി മന്ത്രി മുന്നറിയിപ്പ് നൽകി.

മഴക്കുറവും ജലലഭ്യതക്കുറവും ചെറുതല്ലാത്ത വൈദ്യുതി പ്രതിസന്ധി ഉണ്ടാക്കിയ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ മുന്നറിയിപ്പ്. വേനൽ കടുക്കുന്ന സാഹചര്യത്തിൽ പ്രതിസന്ധി കൂടുതൽ രൂക്ഷമാകുമെന്നാണ് വൈദ്യുതി മന്ത്രി പറയുന്നത്. തിരക്കുള്ള സമയങ്ങളിൽ വൈദ്യുതി ഉപഭോഗം കുറച്ചാൽ മാത്രമേ പ്രതിസന്ധിയെ മറികടക്കാൻ കഴിയൂ. ഇതിന് പൊതുജനങ്ങളുടെ പിന്തുണ വേണമെന്നും മന്ത്രി പറഞ്ഞു.

ആവശ്യമായ വൈദ്യുതിയുടെ 30% മാത്രമാണ് നിലവിൽ കേരളത്തിൽ ഉൽപ്പാദിപ്പിക്കുന്നത്. ബാക്കി പുറത്തുനിന്ന് വാങ്ങുകയാണ്. സംസ്ഥാനത്ത് ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ടുകൾ ആരംഭിക്കാൻ താല്പര്യം ഉണ്ടെങ്കിലും എതിർപ്പുകളാണ് വിലങ്ങുതടിയാകുന്നത് എന്നും മന്ത്രി ചൂണ്ടിക്കാട്ടി.

See also  പുതിയ കണക്ഷന് 60% വരെ നിരക്ക് കൂട്ടും
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article