Tuesday, March 25, 2025

ആശമാരുടെ നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക്; കേന്ദ്രമന്ത്രി ജെ പി നദ്ദയെ നേരിട്ട് കാണാൻ നീക്കം തുടങ്ങി ആശമാർ

കേരള ആശ ഹൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം എ ബിന്ദു, തങ്കമണി, ശോഭ എന്നിവരാണ് നിരാഹാരമിരിക്കുന്നത്.

Must read

- Advertisement -

തിരുവനന്തപുരം (Thiruvananthapuram) : ആശാ പ്രവർത്തകർ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന രാപ്പകൽ സമരം ഇന്ന് നാൽപ്പത്തിയൊന്നാം ദിവസം. (Today is the 41st day of the day-and-night strike by ASHA activists in front of the secretariat.) മൂന്നാം ഘട്ടമായി ആശമാർ തുടങ്ങിയ അനിശ്ചിതകാല നിരാഹാര സമരം മൂന്നാം ദിവസും തുടരുകയാണ്.

ഓണറേറിയം വർധിപ്പിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുമായി കേരള ആശ ഹൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം എ ബിന്ദു, തങ്കമണി, ശോഭ എന്നിവരാണ് നിരാഹാരമിരിക്കുന്നത്.

മൂന്നാം ഘട്ടമായി ആശമാർ തുടങ്ങിയ അനിശ്ചിതകാല നിരാഹാര സമരം മൂന്നാം ദിവസും തുടരുകയാണ്. കേരള ആശ ഹൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം എ ബിന്ദു, തങ്കമണി, ശോഭ എന്നിവരാണ് നിരാഹാരമിരിക്കുന്നത്. ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് ആർ ഷീജയെ കഴിഞ്ഞ ദിവസം ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

അതേസമയം, സമരത്തിന് പിന്നിൽ മഴവിൽ സഖ്യമാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രസ്താവനയ്ക്കെതിരെ ആശാ പ്രവർത്തകർ ശക്തമായ പ്രതിഷേധത്തിലാണ്. ആശാ വര്‍ക്കര്‍മാരുടെ സമരത്തിന് പിന്നില്‍ ഇടതുവിരുദ്ധ മഴവില്‍ സഖ്യമാണെന്നായിരുന്നു എം വി ഗോവിന്ദന്റെ പ്രസ്താവന.

ആശാ വര്‍ക്കര്‍മാരെ ഉപയോഗിച്ച് എസ്‌യുസിഐയും ജമാഅത്തെ ഇസ്‌ലാമിയും എസ്ഡിപിഐയും കോണ്‍ഗ്രസും ബിജെപിയും ലീഗും ഉള്‍പ്പെടെ ചേര്‍ന്ന് നടത്തുന്ന പ്രവര്‍ത്തനങ്ങളെ തുറന്നുകാണിക്കുമെന്നും എം വി ഗോവിന്ദൻ ഇന്നലെ പറഞ്ഞിരുന്നു.

ആശാവർക്കർമാരുടെ സമരത്തെ വിമർശിച്ച് എ വിജയരാഘവനും രം​ഗത്തെത്തിയിരുന്നു. ആശാവർക്കർമാരുടെ സമരം രാഷ്ട്രീയ സമരമാണ്. കേരളത്തിലെ ഇടതുപക്ഷ സർക്കാരിനെ ദുർബലപ്പെടുത്താൻ ഇടതുവിരുദ്ധർ നടത്തുന്ന സമരമാണിത്.

ജമാഅത്തെ ഇസ്ലാമി, കോൺഗ്രസ്, ബിജെപി തുടങ്ങിയ സിപിഎം വിരുദ്ധർ ചേർന്ന് കുറച്ചു പേരെ കൊണ്ട് ഇരുത്തിയാൽ സമരം ആവില്ലെന്നും 90% ആശാവർക്കർമാരും സമരത്തിൽ പങ്കെടുക്കുന്നില്ലെന്നുമാണ് വിജയരാഘവൻ ദില്ലിയിൽ പറഞ്ഞത്. അതിനിടെ കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയെ നേരിൽ കാണാനും ആശമാരുടെ നേതൃത്വത്തിൽ നീക്കാം തുടങ്ങി. കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിക്കാൻ സംസ്ഥാന ബി ജെ പി നേതാക്കളുടെ തേടിയേക്കും.

See also  സുരേഷ് ഗോപി ആശാ വർക്കർമാരുടെ സമീപത്ത് ; 'ആശാവർക്കർമാരുടെ പ്രശ്നങ്ങൾ എത്തിക്കേണ്ടിടത്ത് എത്തിക്കും, പിരിച്ചുവിട്ടാൽ കേന്ദ്ര ഫണ്ട് തടയും' …
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article