ഓൺലൈൻ അപേക്ഷകൾക്കും കൂടുതൽ വിവരങ്ങൾക്കും http://www.rrcb.gov.in സന്ദർശിക്കുക
ഭാരത സർക്കാരിന്റെ മിനിസ്ട്രി ഒഫ് റെയിൽവേയ്സിന്റെ റെയിൽവെ റിക്രൂട്ട്മെന്‍റ് ബോർഡ് (ആർആർബി) അസിസ്റ്റന്‍റ് ലോക്കോ പൈലറ്റ്(എഎൽപി) ഒഴിവുകളിലേക്കു (RRB ALP 2024 Tentative Exam)നാളെ (20-01-2024) മുതൽ അപേക്ഷിക്കാം.
വിശദ വിവരങ്ങൾ ചുവടെ:
പരസ്യ നമ്പർ: RRB/SC/Advt/CEN No. 01/2024
ആകെ ഒഴിവുകൾ : 5696
ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയതി:31-01-2024
അപേക്ഷാ ഫീസ്:500 രൂപ
എസ് സി,എസ്ടി,വിമുക്ത ഭടന്മാർ,വനിതകൾ,ട്രാൻസ്ജെൻഡർ,പിന്നാക്കവിഭാഗം ,ഇബിസി(Economically Backward Class) തുടങ്ങിയവർക്ക് 250 രൂപ.
പേയ്മെന്‍റ് മോഡ്:ഇന്‍റർനെറ്റ് ബാങ്കിങ്,ഡെബിറ്റ്/ക്രെഡിറ്റ് കാർഡ്,അഥവാ യുപിഐ ഉപയോഗിച്ച് ഓൺലൈനായി വേണം ഫീസടയ്ക്കേണ്ടത്. ആർആർബി തിരുവനന്തപുരത്തു മാത്രം 70 ഒഴിവുകളുണ്ട്.
യോഗ്യത
മെട്രിക്കുലേഷൻ/ SSLC കൂടാതെ നിർദ്ദിഷ്ട മേഖലയിൽ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള NCVT/ SCVT സർട്ടിഫിക്കറ്റുകളും ഉണ്ടായിരിക്കണം.
ഡിപ്ലോമ,ഡിഗ്രി(നിർദ്ദിഷ്ട എൻജിനീയറിങ് മേഖലകളിൽ)യും അഭികാമ്യം.
പ്രായം:18-30. ഇളവുകൾ നിയമാനുസൃതം.
പരീക്ഷ:
ടെന്‍റെറ്റീവ് സിബിറ്റി 1 എക്സാം ജൂണിലും ആഗസ്റ്റിലുമായും ടെന്‍റെറ്റീവ് സിബിറ്റി 2 എക്സാം സെപ്റ്റംബറിലും ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് CBAT നവംബർ 2024ലും നടക്കും. ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിനു ശേഷം ഡോക്യുമെന്‍റ് വേരിഫിക്കേഷനുള്ള
ഷോർട്ട് ലിസ്റ്റ് നവംബർ/ഡിസംബർ-2024 മാസങ്ങളിലായി നടക്കും
ഇന്ത്യയൊട്ടാകെ ആർആർബിയുടെ 21 ശാഖകളിലായാണ് നിയമനങ്ങൾ.
ഒരു ഉദ്യോഗാർഥിക്ക് ഒരു ശാഖാ വെബ്സൈറ്റിലേക്ക് മാത്രമേ അപേക്ഷ അയയ്ക്കാൻ സാധിക്കൂ. RRB/SC/Advt/CEN No. 01/2024 ൽ അപേക്ഷിക്കാവുന്ന ശാഖകളും ഒഴിവുകളും ചുവടെ:
RRB Ahmedabad -WR-238,RRB Ajmer-NWR-228,RRB Bangalore-SWR-473,RRB Bhopal-WCR-219,WR-65,RRB Bhubaneswar- ECoR-280, RRB Bilaspur-CR-124,SECR-1192,RRB chandigarh- NR-66,RRB Chennai -SR-148,RRB Guwahati-NFR-62,RRB Jammu & Srinagar-NR-39,RRB Kolkata-ER-254,SER- 91,RRB Malda-ER-161,SER-56,RRB Mumbai-SCR-26,WR-110,CR-411,RRB Muzaffarpur-ECR-38,RRB Patna-ECR-38,RRB Prayagraj-NCR-241,NR-45,RRB Ranchi-SER-153,RRB Secunderabad-ECoR-199,
SCR-599,RRB Siliguri-NFR-67,RRB Thiruvananthapuram-SR-70,RB Goarkhpur-NER-43.
ഓൺലൈൻ അപേക്ഷകൾക്കും കൂടുതൽ വിവരങ്ങൾക്കും
http://www.rrcb.gov.in സന്ദർശിക്കുക.