ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ജോലി നേടാം.. ഇപ്പോള്‍ അപേക്ഷിക്കാംഅപേക്ഷിക്കേണ്ട വിധം

Written by Taniniram

Updated on:

ഗുരുവായൂര്‍ :ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സോപാനം കാവല്‍, വനിതാ സെക്യുരിറ്റി ഗാര്‍ഡ് തസ്തികകളിലേക്കുള്ള താല്‍ക്കാലിക നിയമനത്തിനായി ഈശ്വരവിശ്വാസികളായ ഹിന്ദുക്കളില്‍ നിന്ന് ദേവസ്വം അപേക്ഷ ക്ഷണിച്ചു. സോപാനം കാവല്‍ തസ്തികയിലേക്ക് ഏഴാം ക്ലാസ് ജയമാണ് യോഗ്യത. (Job Vacancies in Guruvayur Temple) 2024 ജൂണ്‍ 5 മുതല്‍ 2024 ഡിസംബര്‍ 4 വരെയാണ് നിയമന കാലാവധി. 15 ഒഴിവുണ്ട്. 2024 ജനുവരി ഒന്നിന് 30 വയസ്സ് കുറയുവാനോ 50 വയസ്സ് കൂടുവാനോ പാടില്ല. അംഗവൈകല്യമില്ലാത്ത ആരോഗദൃഢഗാത്രരായിരിക്കണം. മൊത്ത വേതനം 15000. ഈ വിഭാഗത്തില്‍ എസ്.സി/എസ്.ടിക്ക് പത്തു ശതമാനം സംവരണം ഉണ്ടാകും. നിലവിലുള്ള സോപാനം കാവല്‍ക്കാരുടെ അപേക്ഷ പരിഗണിക്കില്ല. വനിതാ സെക്യുരിറ്റി ഗാര്‍ഡ് തസ്തികയ്ക്കും ഏഴാം ക്ലാസ് ജയമാണ് യോഗ്യത. ഒഴിവുകള്‍ 12.പ്രായം 55 വയസ് കുറയുവാനോ 60 വയസ്സ് കൂടുവാനോ പാടില്ല.

അംഗവൈകല്യമില്ലാത്തവരായിരിക്കണം. നല്ല കാഴ്ചശക്തി വേണം. മൊത്ത വേതനം 15000. രണ്ടു തസ്തികയിലേക്കും
അപേക്ഷിക്കുന്നവര്‍ അസി.സര്‍ജനില്‍ കുറയാത്ത ഗവ. ഡോക്ടറുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിക്കണം. അപേക്ഷാ ഫോറം ദേവസ്വം ഓഫീസില്‍ നിന്ന് 100 രൂപയ്ക്ക് മേയ് 4 മുതല്‍ മേയ് 18 വൈകിട്ട് 5 മണി വരെ ഓഫീസ് പ്രവൃത്തി സമയങ്ങളില്‍ ലഭിക്കും.

തപാല്‍ മാര്‍ഗ്ഗം അയക്കില്ല. പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷാ ഫോറം സൗജന്യമായി നല്‍കും. ജാതി തെളിയിക്കുന്ന രേഖയുടെ പകര്‍പ്പ് ഹാജരാക്കിയാല്‍ മതി. വയസ്സ്, യോഗ്യതകള്‍, ജാതി, മുന്‍ പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അപേക്ഷ ദേവസ്വം ഓഫീസില്‍ നേരിട്ടോ അഡ്മിനിസ്‌ട്രേറ്റര്‍, ഗുരുവായൂര്‍ ദേവസ്വം, ഗുരുവായൂര്‍-68010 1 എന്ന വിലാസത്തില്‍ തപാലിലോ നല്‍കാം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി മേയ് 20 ന് വൈകിട്ട് 5 മണി. നിശ്ചിത യോഗ്യതകള്‍ ഇല്ലാത്ത അപേക്ഷകള്‍ നിരസിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0487-2556335 നമ്പറില്‍ നിന്നും ലഭിക്കും.

See also  തിരുവനന്തപുരത്ത് തോരാമഴ; 12 ജില്ലകളിൽ മുന്നറിയിപ്പ്, ഇടിമിന്നലിനും കാറ്റിനും സാധ്യത

Related News

Related News

Leave a Comment