Sunday, May 4, 2025

മൃതദേഹത്തോട് ലൈം​ഗികാതിക്രമം കാട്ടിയ യുവാവ് പിടിയിൽ…

ഇരയായ പുരുഷൻ ഏപ്രിൽ എട്ടിന് ട്രെയിനിൽ കയറുകയും മണിക്കൂറുകൾ യാത്ര ചെയ്ത ശേഷം രാത്രി 10.50 ഓടെ ബോധരഹിതനായി വീഴുന്നതും നിരീക്ഷണ ക്യാമറകളിൽ നിന്ന് വ്യക്തമാണ്.

Must read

- Advertisement -

മൃതദേഹത്തെ ബലാത്സം​ഗം ചെയ്ത യുവാവിനെ പിടികൂടി. ന്യൂയോർക്കിലെ മാൻഹട്ടനിലാണ് വൈകൃതമായ സംഭവം. (A young man has been arrested for raping a dead body. The bizarre incident took place in Manhattan, New York.) ബ്രൂക്ക്ലെയ്നിൽ നിന്ന് മാൻഹട്ടനിലേക്ക് പോകുന്ന സബ് വേയിലെ നിരീക്ഷണ ക്യാമറയിലാണ് ഇയാൾ കുടുങ്ങിത്. ആഴ്ചകളായി പൊലീസ് അക്രമിയെ തേടുന്നുണ്ടായിരുന്നു. ദൃശ്യങ്ങളിൽ ഒന്നിലേറെ ആളുകൾ മൃതദേഹത്തിൽ നിന്ന് കൊള്ളയടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു.

ഫെലിക്സ് റോജസ് എന്ന 44-കാരനാണ് പുരുഷ മൃതദേഹത്തോട് ലൈം​ഗികാതിക്രമം നടത്തിയത്. മാൻ​ഹട്ടനിലെ വൈറ്റ്ഹാൾ സ്ട്രീറ്റ് സ്റ്റേഷന് സമീപമായിരുന്നു സംഭവം. ഇരയായ പുരുഷൻ ഏപ്രിൽ എട്ടിന് ട്രെയിനിൽ കയറുകയും മണിക്കൂറുകൾ യാത്ര ചെയ്ത ശേഷം രാത്രി 10.50 ഓടെ ബോധരഹിതനായി വീഴുന്നതും നിരീക്ഷണ ക്യാമറകളിൽ നിന്ന് വ്യക്തമാണ്.

അരമണിക്കൂറിന് ശേഷം ട്രെയിനിൽ കയറി റോജസ് ആദ്യം മൃതദേഹത്തിന്റെ പോക്കറ്റിൽ കൈയിട്ട് വിലപിടിപ്പുള്ള സാധനങ്ങൾ പരതി, ഇത് ലഭിക്കാതായതിന് പിന്നാലെയാണ് മൃതദേഹത്തോട് ലൈം​ഗികാതിക്രമം കാട്ടുന്നത്. ഇതിന് ശേഷം ഇയാൾ അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു. ട്രാൻസിറ്റ് തൊഴിലാളിയാണ് ബോധരഹിതനായി കിടന്ന പുരുഷനെ കാണുന്നത്, പിന്നീട് അധികൃതർ ഇയാളുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. 37-കാരനായ ജോർജ് ​ഗോൺസാലസ് എന്നയാളാണ് മരിച്ചതെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു.

See also  ഇടതുപക്ഷ സഹയാത്രികൻ അനുര കുമാര ദിസനായകെ ശ്രീലങ്കൻ പ്രസിഡന്റ്, അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article