കോ ഫംഗൻ, തായ്‌ലൻഡ് (Thailand) : തായ്‌ലൻഡിലെ പ്രശസ്തമായ പാർട്ടി ദ്വീപായ കോ ഫംഗനിൽ നിന്ന് താന്ത്രിക യോഗ ഇൻസ്ട്രക്ടറായ ബ്രിട്ടിഷ് പൗരയായ മരിയ ഷെറ്റിനിനയെ (40) അറസ്റ്റ് ചെയ്തു. (British national Maria Schetinina (40), a tantric yoga instructor, was arrested on the popular party island of Koh Phangan in Thailand.) എത്തോസ് റസ്റ്ററന്‍റിൽ നിന്നാണ് മരിയയെ പൊലീസുകാർ കസ്റ്റഡിയിലെടുത്തത്. എല്ലാ മാസവും ഫുൾമൂൺ പാർട്ടി (രാത്രി മുഴുവൻ നീളുന്ന നിശാപാർട്ടി) നടക്കുന്ന ഈ ദ്വീപിൽ ധ്യാനം, താന്ത്രിക മസാജ്, സെക്സ് തുടങ്ങിയവയെക്കുറിച്ച് മരിയ ക്ലാസുകൾ എടുത്തിരുന്നു.
സമൂഹമാധ്യമത്തിൽ മരിയ സ്കൈ ലവ് എന്ന പേരിൽ അറിയപ്പെടുന്ന മരിയ ഷെറ്റിനിന സ്വയം പ്രഖ്യാപിത ആത്മീയ ഗുരുവാണ്. സെക്സ് യോഗ ക്ലാസുകൾ സംബന്ധിച്ച പരസ്യം പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതേതുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരിയ അറസ്റ്റിലായത്. റസിഡൻഷ്യൽ പ്രോപ്പർട്ടി മാനേജ്‌മെന്റ് കമ്പനിയിൽ കസ്റ്റമർ റിലേഷൻസ് മാനേജരായി ജോലി ചെയ്യുന്നതായാണ് മരിയയുടെ വർക്ക് പെർമിറ്റിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
എന്നാൽ രേഖകളിൽ ലിസ്റ്റ് ചെയ്തിട്ടില്ലാത്ത ‘താന്ത്രിക യോഗ ഇൻസ്ട്രക്ടർ’ എന്ന ജോലി ചെയ്തതിനാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഒരു ക്ലാസിന് 400 ബാട്ട് (ഏകദേശം 9 പൗണ്ട്) ആണ് മരിയ ക്ലയിന്റുകളിൽ നിന്ന് ഈടാക്കിയിരുന്നത്. തൊഴിൽ വീസ ചട്ടം ലംഘിച്ചതിന് തുടർ നിയമനടപടികൾക്കായി ഇവരെ കോഹ് ഫംഗൻ പൊലീസ് സ്റ്റേഷനിലേക്ക് കേസ് കൈമാറിയിട്ടുണ്ട്. താന്ത്രിക യോഗ കുറിപ്പുകൾ, എൻറോൾമെന്റ് ടിക്കറ്റുകൾ, പരസ്യ ഫ്ലയറുകൾ തുടങ്ങിയ അധ്യാപന സാമഗ്രികളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.


