ഡെൽഹി : പത്താമത് വൈബ്രന്‍റ് ഗുജറാത്ത് സമ്മിറ്റിൽ പങ്കെടുക്കാൻ യുഎഇ പ്രസിഡന്‍റ് ഷെയ്ക് മുഹമ്മദ് ബിന്‍ സായിദ് അൽ നഹ്യാൻ ഇന്ന് ഇന്ത്യയിലെത്തും. വൈകിട്ട് അഹമ്മദാബാദ് വിമാനത്താവളത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഷെയ്ക് മുഹമ്മദ് ബിന്‍ സായിദ് അൽ നഹ്യാനെ സ്വീകരിക്കും. തുടർന്ന് ഇരുവരും ചേർന്ന് മൂന്ന് കിലോമീറ്റർ ദൂരം റോഡ് ഷോയായി നീങ്ങും. ഗുജറാത്തിലേക്ക് വൻകിട നിക്ഷേപങ്ങൾ ലക്ഷ്യമിട്ട് നടത്തുന്ന വൈബ്രന്റ് സമ്മിറ്റ് നാളെയാണ്. മൂന്ന് ദിവസം സംസ്ഥാനത്തുള്ള പ്രധാനമന്ത്രി വിവിധ രാജ്യ തലവൻമാരുമായും വ്യവസായ പ്രമുഖരുമായും കൂടിക്കാഴ്ച നടത്തും.
യുഎഇ പ്രസിഡന്‍റ് ഷെയ്ക് മുഹമ്മദ് ബിന്‍ സായിദ് അൽ നഹ്യാൻ ഇന്ന് ഇന്ത്യയിൽ
Written by Web Desk1
Published on: