അബുദാബി ബാപ്‌സ് ഹിന്ദുക്ഷേത്രത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിക്കും

Written by Web Desk1

Published on:

അബുദാബി: അബുദാബി ഹിന്ദുക്ഷേത്രത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെബ്രുവരി 14 ന് നിര്‍വഹിക്കും. മധ്യപൂര്‍വദേശത്തെ ഏറ്റവും വലിയ പരമ്പരാഗത ശിലാക്ഷേത്രമാണ് അബുദാബിയില്‍ ഒരുങ്ങുന്ന ബാപ്‌സ് ഹിന്ദുക്ഷേത്രം.

ഫെബ്രുവരി 13-ന് യുഎഇയിലെത്തുന്ന മോദി അന്നേ ദിവസം ‘അഹ്ലന്‍ മോദി’ എ പേരില്‍ നടക്കു പരിപാടിയില്‍ അബുദാബിയിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യും. 50,000-ത്തിലേറെപേര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

ഫെബ്രുവരി 14ന് രാവിലെയാണ് വിഗ്രഹ പ്രതിഷ്ഠ. അതേസമയം ഫെബ്രുവരി 18 മുതലായിരിക്കും ക്ഷേത്രത്തില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കുക.

അബുദാബി-ദുബായ് പ്രധാനപാതയ്ക്കു സമീപം അബുമുറൈഖയിലാണ് യുഎഇയിലെ ആദ്യത്തെ പരമ്പരാഗത ക്ഷേത്രം നിര്‍മ്മിക്കുത്. പിങ്ക്, വെള്ള മാര്‍ബിളില്‍ കൈകൊണ്ട് കൊത്തിയെടുത്ത ശില്പങ്ങളാണ് ക്ഷേത്രത്തിലുള്ളത്. യു.എ.ഇ.യിലെ ഏഴ് എമിറേറ്റുകളെ പ്രതിനിധാനംചെയ്ത് ഏഴ് കൂറ്റന്‍ ഗോപുരങ്ങളുണ്ട്. ഗംഗ, യമുന നദികളുടെ പ്രതീകമായി രണ്ട് ജലധാരകളും സരസ്വതീ നദിയുടെ പ്രതീകമായി ഒരു പ്രകാശകിരണവും ഉണ്ട്.

ക്ഷേത്രസമുച്ചയത്തില്‍ സന്ദര്‍ശനകേന്ദ്രം, പ്രാര്‍ഥനാ ഹാളുകള്‍, ലൈബ്രറി, ക്ലാസ് മുറി, കമ്യൂണിറ്റി സെന്റര്‍, മജ്‌ലിസ്, ആംഫി തിയേറ്റര്‍, കളിസ്ഥലങ്ങള്‍, പൂന്തോ’ങ്ങള്‍, പുസ്തകങ്ങള്‍, ഗിഫ്റ്റ് ഷോപ്പ്, ഫുഡ് കോര്‍’് എിവയ്ക്കുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. അബുദാബി സര്‍ക്കാര്‍ സൗജന്യമായി നല്‍കിയ സ്ഥലത്ത് 2018-ലാണ് ക്ഷേത്രനിര്‍മാണം ആരംഭിച്ചത്. വിരിഞ്ഞുനില്‍ക്കുന്ന താമരപ്പൂവിന് സമാനമാണ് ബാപ്‌സ് ഹിന്ദുക്ഷേത്രം.

Related News

Related News

Leave a Comment