വളർത്തുനായയ്ക്ക് 22 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഉടമ

Written by Web Desk1

Published on:

ദുബായ് : കാണാതായ വളർത്തുനായയെ (Pet Dog)കണ്ടെത്തിത്തരുന്നവർക്ക് ഇരുപത്തിരണ്ട് ലക്ഷം രൂപ പാരിതോഷികം (A reward of Rs twenty two lakhs) പ്രഖ്യാപിച്ച് ഉടമ. ദുബായിലെ എമിറേറ്റ്സ് എയർലൈൻ (Emirates Airline in Dubai) ആസ്ഥാനത്തിന് സമീപമുള്ള ആരോഗ്യ പരിശോധന കേന്ദ്രത്തിലേക്ക് വളർത്തുനായയെ കൊണ്ടുപോകുന്നതിനിടയിലായിരുന്നു കാണാതായത്.

പെറ്റ് റീലൊക്കേഷൻ കമ്പനി(Pet Relocation Company) യുടെ വാഹനത്തിൽ നിന്നാണ് നായയെ കാണാതായത്. തുടർന്ന് പലയിടത്തും അന്വേഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം. അൽ ഗർഹൂദിലെ ഡി 27 സ്ട്രീറ്റിൽ (കമ്മ്യൂണിറ്റി 214) ശനിയാഴ്ച വെകുന്നേരം 6.40 നാണ് നായയെ അവസാനമായി കണ്ടത്.

ഉടമയും കുടുംബവും ‘കഡിൽസ്’ എന്ന നായയെ പലയിടത്തും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്നാണ് ഒരു ലക്ഷം ദിർഹം (22,61,680 ഇന്ത്യൻ രൂപ) പാരിതോഷികം പ്രഖ്യാപിച്ചത്. നായയെ തിരികെ നൽകുന്നവരോട് ചോദ്യങ്ങളൊന്നും ചോദിക്കില്ലെന്നും ഉടമ പറയുന്നു.

ഏറ്റവും കൗതുകകരമായ കാര്യം എന്താണെന്നുവച്ചാൽ ‘കഡിൽസ്’ എന്ന് പേരുള്ള മറ്റൊരു നായയെ 2020ൽ ദുബായിൽവച്ച് കാണാതായിരുന്നു. ഉടമ ആയിരം ദിർഹം പാരിതോഷികം പ്രഖ്യാപിച്ചു. പത്ത് ദിവസത്തിന് ശേഷം നായയെ തിരികെ കിട്ടിയിരുന്നു.

See also  ഒരേ സ്‌കൂളില്‍ നിന്നും മൂന്നു വിദ്യാര്‍ഥികളെ കാണാതായി

Related News

Related News

Leave a Comment