ചിതാഭസ്‌മം സ്വയം കഴിച്ചു, കുടുംബാംഗങ്ങൾക്കും നൽകി; മുത്തശ്ശി തന്നിലൂടെ ജീവിക്കുന്നുവെന്ന് യുവതി…

Written by Web Desk1

Published on:

ഓസ്ട്രേലിയയിലെ മെൽബണിലുള്ള ചെയെൻ എന്ന യുവതിയാണ് ചിതാഭസ്‌മം സ്വയം കഴിച്ച ശേഷം വീട്ടിലുള്ളവർക്ക് നൽകിയത്. ഒരു വർഷം മുൻപ് മരിച്ച മുത്തശ്ശിയുടെ ചിതാഭസ്‌മം പാസ്‌ത സോസിൽ കലക്കി കുടുംബാംഗങ്ങൾക്ക് നൽകുകയാണ് യുവതി ചെയ്തത്.

മുത്തശ്ശിയുടെ ചിതാഭസ്‌മം ഒരു പാത്രത്തിലാക്കിയായിരുന്നു വീട്ടിൽ സൂക്ഷിച്ചിരുന്നത്. ആദ്യം തമാശയായാണ് യുവതി ഇത് ടേസ്റ്റ് ചെയ്ത് നോക്കിയത്. പിന്നിട് അത് അമ്മയ്‌ക്കും സഹോദരനും കലക്കി നൽകുകയും ചെയ്തു. എന്തിനാണ് ഇങ്ങനെ ചെയ്തതെന്ന് കുടുംബാംഗങ്ങൾ ചോദിച്ചപ്പോൾ വെറുതെയെന്നായിരുന്നു എന്നാണ് യുവതിയുടെ മറുപടി.

ഒരു റോഡിയോ ഷോയിൽ സംസാരിക്കവെയാണ് യുവതി ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതിലൂടെ മുത്തശ്ശി എന്നെന്നും തന്നിലൂടെ ജീവിക്കുമെന്നും അവർ പരിപാടിക്കിടെ അവകാശപ്പെട്ടു.

അടുത്തിടെ സമാനമായ വേറെ മറ്റൊരു സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. 26 വയസുള്ള കാസി എന്ന സ്ത്രീയാണ് അന്ന് രം​ഗത്തെത്തിയത്. ഭർത്താവിന്റെ ചിതാഭസ്‌മം കഴിക്കുന്നുവെന്നാണ് അവർ അവകാശപ്പെട്ടത്. താൻ അതിന് അടിമയായെന്നും അവർ പറഞ്ഞിരുന്നു. ‘മൈ സ്‌ട്രേഞ്ച് അഡിക്ഷൻ’ എന്ന ടിവി ഷോയിൽ വച്ചാണ് ഇക്കാര്യം യുവതി വെളിപ്പെടുത്തുന്നത്.

See also  വയനാട് ദുരിതബാധിതർക്ക് 6 ലക്ഷം വീതം നൽകും; മുഖ്യമന്ത്രി പിണറായി വിജയൻ…

Related News

Related News

Leave a Comment