കാബൂള്‍: അഫ്ഗാനിസ്ഥാനിലെ 60 ശതമാനം ചരിത്ര സ്മാരകങ്ങളും പൗരാണിക കെട്ടിടങ്ങളും പ്രതിമകളും താലിബാന്‍ തകര്‍ത്തതായി മാധ്യമ റിപ്പോര്‍ട്ടുകള്‍. ഉറുസ്ഗാന്‍ പ്രവിശ്യയിലെ 75 ശതമാനം സ്മാരകങ്ങളും നശിപ്പിക്കപ്പെടുകയോ കൈയേറുകയോ ചെയ്തതായും ടോളോ ന്യൂസ് പറയുന്നു.
136 പുരാതന സ്മാരകങ്ങളാണ് ഉറുസ്ഗാനിലുള്ളത്. അവയില്‍ ഭൂരിഭാഗവും തകര്‍ക്കപ്പെട്ടതായി ഉന്നത ഉദ്യോഗസ്ഥന്‍ അഘ വാലി ഖുറൈഷി പറഞ്ഞു. കാഫിര്‍ ഖാല, തഖ്ത്-ഇ സോളിമാന്‍, ബോസിച, ആബ് ഗാര്‍ം, ജാം-ഇ-ബുസുര്‍ഗ് എന്നിവ പ്രധാന ചരിത്ര സ്മാരകങ്ങളായിരുന്നു. ഇവയെല്ലാം പൂര്‍ണമായും നശിപ്പിച്ചു. ആദ്യ താലിബാന്‍ സര്‍ക്കാരിന്റെ കാലത്ത്ബാമിയാനിലെ ബുദ്ധ വിഗ്രഹങ്ങളും പ്രതിമകളും വ്യാപകമായിതകര്‍ത്തിരുന്നു. ഇത് വലിയ വിവാദമായതാണ്.