Thursday, April 3, 2025

മിഠായി കഴിച്ച ആറ് വയസുകാരൻ ആശുപത്രിയിൽ

Must read

- Advertisement -

വാഷിംഗ്‌ടൺ: അമ്മ വാങ്ങിക്കൊടുത്ത മിഠായി കഴിച്ച ആറ് വയസുകാരൻ ആശുപത്രിയിൽ. കടുത്ത നെഞ്ചുവേദനയും തലവേദനയും അനുഭവപ്പെട്ട കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് മിഠായിക്ക് പകരം കഴിച്ചത് കഞ്ചാവാണെന്ന് അറിഞ്ഞത്. കാതറിൻ ബട്ടറൈറ്റ് എന്ന യുവതിക്കാണ് അബദ്ധം പറ്റിയത്.

കാതറിനും കുടുംബവും ഭക്ഷണം കഴിക്കാനായി നോർത്ത് കരോലീനയിലെ ഒരു റെസ്റ്റോറന്റിൽ കഴിഞ്ഞ ദിവസം പോയിരുന്നു. അതിനിടെയാണ് ആറുവയസുകാരൻ കടയിലിരിക്കുന്ന മിഠായി പാക്കറ്റ് കണ്ട് വേണമെന്ന് അമ്മയോട് ആവശ്യപ്പെട്ടത്.

മകൻ ആഗ്രഹം പറഞ്ഞപ്പോൾ തന്നെ അമ്മയത് വാങ്ങി നൽകി. ‘സ്കിറ്റിൽസി’ന്റെ ഏതോ സ്പെഷ്യൽ മിഠായി പാക്കറ്റാണെന്ന് കരുതിയാണ് അവർ വാങ്ങിയത്. എന്നാൽ, അത് കഞ്ചാവ് മിഠായി ആയിരുന്നു.’മകൻ മിഠായി വേണമെന്ന് പറഞ്ഞു. അവൻ ചൂണ്ടിക്കാണിച്ച പാക്കറ്റെടുത്ത് ഞാൻ കാഷ്യറുടെ കയ്യിൽ കൊടുത്തു. ഐഡി കാർഡ് പോലും ചോദിക്കാതെയാണ് അവർ മിഠായി ബില്ലിട്ട് തന്നത്.

ആ പാക്കറ്റിൽ എന്താണ് ഉള്ളത് എന്നതിന്റെ ഒരു സൂചന പോലും അവർ തന്നില്ല. സാധനവും വാങ്ങി ഞങ്ങൾ വീട്ടിലെത്തി. പാക്കറ്റിലുള്ള മിഠായിയുടെ ഭൂരിഭാഗവും മകൻ കഴിച്ചു. അൽപ്പ സമയം കഴിഞ്ഞപ്പോൾ കുട്ടിക്ക് അസ്വസ്ഥത അനുഭവപ്പെടാൻ തുടങ്ങി. ‘- കാതറിൻ പറഞ്ഞു.പിന്നീട് കുട്ടിക്ക് നെഞ്ചും വയറും തലയുമെല്ലാം വേദനിക്കാൻ തുടങ്ങി. വേദന സഹിക്കാൻ കഴിയാതെ വന്നതോടെ കാതറിൻ അവന് കുടിക്കാൻ വെള്ളം നൽകി. എന്നാൽ, അതിന് വൃത്തികെട്ട രുചിയാണെന്ന് പറഞ്ഞ കുട്ടി വെള്ളം കുടിക്കാൻ വിസമ്മതിച്ചു. മകന് ഭക്ഷ്യവിഷബാധയേറ്റെന്നാണ് കാതറിൻ ആദ്യം കരുതിയത്.

എന്നാൽ മിഠായി പാക്കറ്റ് പരിശോധിച്ചപ്പോൾ കാതറിന്റെ ഭർത്താവാണ് അത് കഞ്ചാവാണെന്ന് തിരിച്ചറിഞ്ഞത്.പരിഭ്രാന്തയായ അവർ 911എന്ന എമർജൻസി നമ്പറിലേക്ക് വിളിച്ചു. കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

17 മണിക്കൂറാണ് കുഞ്ഞ് ഒറ്റയടിക്ക് ഉറങ്ങിയത്. ഡെൽറ്റ 9 ടിഎച്ച്‌സി ആണ് ആറ് വയസുകാരന്റെ ശരീരത്തിലെത്തിയത്. മരുന്ന് നിർമാണത്തിനും ഇത് ഉപയോഗിക്കുന്നുണ്ട്. എന്നിരുന്നാലും ഉയർന്ന അളവിൽ കുട്ടിയുടെ ശരീരത്തിലെത്തിയാൽ എന്ത് സംഭവിക്കുമെന്ന് പറയാൻ സാധിക്കില്ല. നോർത്ത് കരോലിനയിൽ കഞ്ചാവ് നിയമവിധേയമല്ല. എന്നാൽ റെസ്റ്റോറന്റുകളിലും മറ്റും ഡെൽറ്റ 9 ടിഎച്ച്‍സി ചെറിയ ശതമാനം അളവിൽ വിൽക്കാം. പ്രായപൂർത്തിയായവർക്ക് മാത്രമേ ഇത് നൽകാവു എന്നും നിയമമുണ്ട്.

See also  ആരോഗ്യനില വഷളായ ഡീന്‍ കുര്യാക്കോസിനെ ആശുപത്രിയിലേക്ക് മാറ്റി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article