യുഎസ് (US) : യുഎസിലെ ടെക്സസിലാണ് സംഭവം. ഏഴുവയസുകാരനെ വാഷിങ് മെഷീനില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വളര്ത്തച്ഛന് 50 വര്‍ഷം തടവ്. (The incident took place in Texas, US. The adoptive father was sentenced to 50 years in prison for the death of a seven-year-old boy in a washing machine.) ട്രോയ് കോയ്ലര്‍ എന്ന കുട്ടിയെ കൊലപ്പെടുത്തിയതിനാണ് 45 വയസുകാരനായ ജെര്മെയ്ന് തോമസിനെ ശിക്ഷിച്ചത്. ഹാരിസ് കൗണ്ടി ജില്ല അറ്റോര്‍ണി ഓഫീസാണ് ശിക്ഷ വിധിച്ചത്.
2022ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. അര്‍ദ്ധരാത്രി വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ മുന്‍വാതില്‍ തുറന്നുകിടക്കുകയായിരുന്നെന്നും ട്രോയിയെ കാണാതായെന്നുമാണ് അന്ന് തോമസ് പരാതി നല്‍കിയത്. പരാതിയെത്തുടര്‍ന്ന് വീട്ടിലെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ തോമസിനേയും ഭാര്യയേയും കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് സംശയം വര്‍ധിച്ചത്.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വീട്ടിലെ ഗാരേജിലെ വാഷിങ് മെഷീനുള്ളില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം ശരീരത്തില്‍ പുതിയതും പഴയതുമായ നിരവധി പരിക്കുകള്‍ കണ്ടെത്തി. തുടര്‍ന്നാണ് സംഭവം കൊലപാതകമാണെന്ന് ഹാരിസ് കൗണ്ടി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറൻസിക് സയൻസസും ഹാരിസ് കൗണ്ടി ഷെരീഫ് എഡ് ഗോൺസാലസും സ്ഥിരീകരിച്ചത്.
മരിക്കുന്നതിനു മുന്‍പായി കുട്ടി വളര്‍ത്തമ്മയുടെ ഓട്മീൽ ക്രീം പൈസ് കഴിച്ചെന്നും ഇതില്‍ അസ്വസ്ഥരായാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നും പൊലീസ് കണ്ടെത്തി. ട്രോയിയുടെ വളര്‍ത്തമ്മ ടിഫാനിക്കെതിരെയും കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. ടിഫാനിക്കുള്ള ശിക്ഷാവിധി സെപ്റ്റംബർ 10-ന് വിധിക്കും.