മറ്റ് വാഹനങ്ങൾക്കിടയിലേക്ക് വാഹനം ഓടിച്ചുകയറ്റരുത് പിഴ ചുമത്തും
സൗദി: റോഡിലൂടെ വാഹനങ്ങൾ ഓടിക്കുന്നതിന് കർശനമായ നിർദേശം നൽകിയാണ് സൗദി ട്രാഫിക് വകുപ്പ് രംഗത്തെത്തിയിരിക്കുന്നത്. മറ്റ് വാഹനങ്ങൾക്കിടയിലേക്ക് വാഹനം ഓടിച്ചുകയറ്റുന്നത് ഗുരുതര കുറ്റമാണ്. ഇതുമായി ബന്ധപ്പെട്ട നിയമങ്ങൾ എല്ലാവരും പാലിക്കണം എന്ന് അധികൃതർ അറിയിച്ചു.
എക്സ് പ്ലാറ്റ്‌ഫോമിലുടെയാണ് സൗദി ട്രോഫിക് വിഭാഗം ഇക്കാര്യം വ്യക്തമാക്കിയത്. വാഹനങ്ങൾക്ക് ഇടയിലേക്ക് മറ്റു വാഹനങ്ങൾ ഇടിച്ചു കയറി നിയന്ത്രണമില്ലാതെ ഓടിക്കുന്നത് വലിയ കുറ്റകരമാണ്. വാഹനത്തിന്റെ നിയന്ത്രണം നഷ്‌ടപ്പെടാനും വലിയ അപകടങ്ങൾക്ക് ഇത് കാരണമാകും