Tuesday, February 25, 2025

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അമേരിക്കയിൽ ഗംഭീര സ്വീകരണം

Must read

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അമേരിക്കയില്‍ ഗംഭീര സ്വീകരണം.യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്കായാണ് അദ്ദേഹം യുഎസിലെത്തിയത്. ട്രംപ് രണ്ടാമതും അധികാരമേറ്റു നാലാം ആഴ്ചയിലാണു മോദിയുടെ സന്ദര്‍ശനം. 12നു വൈകിട്ടോടെ ഫ്രാന്‍സില്‍നിന്നാണു മോദി യുഎസില്‍ എത്തിയത്. ഇരു രാജ്യങ്ങളും അവരുടെ ജനതയുടെ നേട്ടത്തിനായും മികച്ച ഭാവിക്കായും ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്നു മോദി പറഞ്ഞു.

ഒട്ടേറെ രാജ്യങ്ങള്‍ക്കുമേല്‍ യുഎസ് ചുമത്തിയ വ്യാപാര തീരുവകള്‍, ട്രംപിന്റെ വിവാദ ഗാസ സമാധാന പദ്ധതി, അനധികൃത കുടിയേറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തല്‍ എന്നിവയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെയാണു സുപ്രധാന കൂടിക്കാഴ്ച. ഇരു നേതാക്കളും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ ഈ വിഷയങ്ങളും ചര്‍ച്ചകളുടെ ഭാഗമാകും. ഇന്ത്യയുടെ തന്ത്രപരമായ പ്രാധാന്യവും ട്രംപിനു മോദിയുമായുള്ള വ്യക്തിപരമായ അടുപ്പവുമാണു കൂടിക്കാഴ്ച ഇത്രവേഗം സാധ്യമാക്കിയത്. ഇലോണ്‍ മസ്‌കുമായും മോദി കൂടിക്കാഴ്ച നടത്തിയേക്കും.

See also  സുഗന്ധഗിരി മരം മുറി കേസ്; ഡിഎഫ്ഒ എ ഷജ്ന ഉള്‍പ്പെടെ 3 ഉദ്യോഗസ്ഥരുടെ സസ്പെന്‍ഷന്‍ സര്‍ക്കാര്‍ മരവിപ്പിച്ചു
- Advertisement -spot_img

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article