പാകിസ്ഥാന് തലവേദനയായി ആഭ്യന്തര പ്രശ്‌നങ്ങള്‍. ഇന്ത്യന്‍ അതിര്‍ത്തിയില്‍ ഡ്രോണ്‍ ആക്രമണം നടത്തിയതിന് പിന്നാലെ ഇന്ത്യ ശക്തമായി തിരിച്ചടിച്ചിരിക്കുകയാണ്. ഇതിനിടയില്‍ ബലൂചിസ്ഥാനില്‍, പാകിസ്ഥാന്‍ സൈന്യത്തിനെതിരായ നടപടി ബലൂച് ലിബറേഷന്‍ ആര്‍മി (ബിഎല്‍എ) ശക്തമാക്കി. ബലൂച് ലിബറേഷന്‍ ആര്‍മി വക്താവ് സിയാന്‍ഡ് ബലൂച്ച് പുറത്തിറക്കിയ പ്രസ്താവന പ്രകാരം, ബലൂചിസ്ഥാനിലെ 39 വ്യത്യസ്ത സ്ഥലങ്ങളില്‍ ബിഎല്‍എ ആക്രമണം നടത്തി.് ബിഎല്‍എയുടെ ഓപ്പറേഷനില്‍ പാകിസ്താനിലെ പ്രധാന ഹൈവേകള്‍ ലക്ഷ്യമിടുന്നു, പോലീസ് സ്റ്റേഷനുകള്‍, പാകിസ്ഥാന്‍ സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ച് ആയുധങ്ങള്‍ പിടിച്ചെടുക്കാനും പദ്ധതിയിടുന്നു.
പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ നിരവധി മാരകമായ ആക്രമണങ്ങള്‍ നടത്തി. ബോളാനിലെ മാച്ച്-കാച്ചി ജില്ലയില്‍ ഒരു സൈനിക വാഹനവ്യൂഹത്തിന് നേരെ ബിഎല്‍എ റിമോട്ട് കണ്‍ട്രോള്‍ ഐഇഡി ആക്രമണം നടത്തി. സ്പെഷ്യല്‍ ഓപ്പറേഷന്‍സ് കമാന്‍ഡര്‍ താരിഖ് ഇമ്രാന്‍, സുബേദാര്‍ ഉമര്‍ ഫാറൂഖ് എന്നിവരുള്‍പ്പെടെ 12 സൈനികരെ കൊലപ്പെടുത്തിയതായി അവകാശപ്പെട്ടു. പാകിസ്ഥാന്‍ സൈന്യത്തിന്റെ ‘അടിച്ചമര്‍ത്തല്‍ നയങ്ങള്‍’ക്കെതിരായ പ്രതികാരമായിട്ടാണ് ആക്രമണങ്ങളെ ബലൂചിസ്ഥാന്‍ വിശേഷിപ്പിച്ചത്.