Saturday, April 5, 2025

ഇൻസുലിൻ കുത്തിവെച്ച് 17 രോഗികളെ കൊന്ന നഴ്‌സിന് 700 വര്‍ഷത്തിലേറെ തടവ്…

Must read

- Advertisement -

ന്യൂയോര്‍ക്ക് (New York) : അമേരിക്കയിലെ പെന്‍സില്‍വേനിയ (Pennsylvania, USA) യില്‍ നഴ്‌സായിരുന്ന ഹെതര്‍ പ്രസ്ഡി(41) (Heather Pres) യാണ് അമിതമായ അളവില്‍ ഇന്‍സുലിന്‍ (Insulin) കുത്തിവെച്ച് രോഗികളെ കൊലപ്പെടുത്തിയത്. ഈ കേസില്‍ നഴ്‌സിന് 700 വര്‍ഷത്തിലേറെ തടവാണ് ശനിയാഴ്ച കോടതി ശിക്ഷിച്ചത്. 380 മുതല്‍ 760 വരെ വര്‍ഷം തടവിനാണ് യുവതിയെ കോടതി ശിക്ഷിച്ചതെന്നാണ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.

ചികിത്സയിലായിരുന്ന 17 രോഗികളുടെ മരണത്തിന് ഉത്തരവാദി ഹെതര്‍ പ്രസ്ഡിയാണെന്നായിരുന്നു കണ്ടെത്തല്‍. 2020 മുതല്‍ 2023 വരെയുള്ള കാലയളവില്‍ അഞ്ച് ആശുപത്രികളിലായാണ് പ്രതി രോഗികളെ കൊലപ്പെടുത്തിയത്. കോടതിയില്‍ നടന്ന വിചാരണയില്‍ മൂന്ന് കൊലക്കേസുകളിലും 19 വധശ്രമക്കേസുകളിലുമാണ് പ്രതി കുറ്റക്കാരിയാണെന്ന് കണ്ടെത്തിയത്.

ആശുപത്രിയില്‍ രാത്രി ഷിഫ്റ്റില്‍ ജോലിചെയ്യുന്നതിനിടെയാണ് ഹെതര്‍ പ്രസ്ഡി രോഗികള്‍ക്ക് അമിതമായ അളവില്‍ ഇന്‍സുലിന്‍ കുത്തിവെച്ചത്. പ്രമേഹമില്ലാത്ത രോഗികള്‍ ഉള്‍പ്പെടെ ഏകദേശം 22 പേര്‍ക്ക് ഇത്തരത്തില്‍ ഇന്‍സുലിന്‍ കുത്തിവെച്ചിരുന്നു. ഇവരില്‍ ചിലര്‍ കുത്തിവെപ്പിന് പിന്നാലെ മരണപ്പെട്ടു. മറ്റുചിലര്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളിലും മരണത്തിന് കീഴടങ്ങി.

43 വയസ്സ് മുതല്‍ 104 വയസ്സ് വരെ പ്രായമുള്ള രോഗികളാണ് നഴ്‌സിന്റെ ക്രൂരതയ്ക്കിരയായത്. കഴിഞ്ഞവര്‍ഷം മേയില്‍ രണ്ട് രോഗികളെ ഇത്തരത്തില്‍ കൊലപ്പെടുത്തിയതിനാണ് ഹെതര്‍ പ്രസ്ഡിയെ പോലീസ് ആദ്യം അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തില്‍ കൂടുതല്‍ കുറ്റങ്ങള്‍ പ്രതിക്കെതിരേ ചുമത്തുകയായിരുന്നു.

2018 മുതല്‍ വിവിധ നഴ്‌സിങ് ഹോമുകളിലും ആശുപത്രികളിലുമായാണ് ഹെതര്‍ പ്രസ്ഡി ജോലിചെയ്തിരുന്നത്. കഴിഞ്ഞവര്‍ഷം കൊലക്കേസില്‍ പിടിയിലായതോടെ പ്രതിയുടെ രജിസ്‌ട്രേഷനും സസ്‌പെന്‍ഡ് ചെയ്തിരുന്നു.

See also  നടുക്കുന്ന ക്രൂരത ആലപ്പുഴയിൽ; സ്വത്ത് തർക്കത്തിൽ മാതാപിതാക്കളെ മകൻ തീയിട്ട് കൊന്നു…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article