Thursday, April 10, 2025

മക്കളെ കൊലപ്പെടുത്തിയ അമ്മയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ

Must read

- Advertisement -

ഓക്‌ലഹോമ (Oklahoma) : രണ്ട് മകളെ കൊലപ്പെടുത്തിയ അമ്മയ്ക്ക് ഇരട്ട ജീവപര്യന്തം വിധിച്ച് കോടതി. 2018-ൽ നടന്ന കൊലപാതകങ്ങളുടെ പേരിൽ ആമി ലീൻ ഹാളി (Amy Leanne Hawley) നെയാണ് (43 )കോടതി ശിക്ഷിച്ചത്. മകൻ കെയ്‌സൺ ടോളിവറിൻ (Cason Tolliverin) (18),മകൾ ക്ലോയി ടോളിവറിൻ (Chloe Tolliverin) (16) എന്നിവരെയാണ് പ്രതി വെടിവച്ച് കൊന്നത്. 2018 നവംബർ 1 ന് അതിരാവിലെ മക്കൾ ഉറങ്ങുമ്പോൾ അവരുടെ കിടപ്പുമുറിയിലെത്തിയാണ് അമ്മ വെടിയുതിർത്തത്. ആദ്യം മകന്‍റെ കിടപ്പുമുറിയിലെത്തി വെടിയുതിർത്ത പ്രതി പിന്നീട് പെൺമക്കൾ ഉറങ്ങുന്ന മുറിയിലെത്തി അവർക്ക് നേരെയും വെടിയുതിർത്തു.

ഗുരുതരമായി പരുക്കേറ്റ ക്ലോയി ടോളിവറിൻ (16) നാല് ദിവസത്തിന് ശേഷം മരണത്തിന് കീഴടങ്ങി. 14 വയസ്സുകാരി മകൾ പരുക്കളോടെ രക്ഷപ്പെട്ടു. സംഭവസ്ഥലത്ത് എത്തിയ പൊലീസ് വാഹനത്തിൽ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പിന്തുടർന്ന് പിടികൂടുകയായിരുന്നു.

See also  സോഷ്യൽ മീഡിയ വഴി ചാറ്റ് ചെയ്ത് സാമ്പത്തിക തട്ടിപ്പ്
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article