`പ്രിയപ്പെട്ട സുഹൃത്തേ ആശംസകൾ’ ഡൊണാൾഡ് ട്രംപിനെ അഭിനന്ദിച്ച് മോദി …

Written by Web Desk1

Published on:

ഡൽഹി (Delhi) : നാല്പത്തിയേഴാമത്‌ അമേരിക്കൻ പ്രസിഡന്റായി ചുമതലയേറ്റ ഡൊണാൾഡ് ട്രംപിന് ആശംസയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. (Prime Minister Narendra Modi congratulated Donald Trump on his inauguration as the 47th President of the United States). ഇരു രാജ്യങ്ങളും തമ്മിലുള്ള ഐക്യവും സഹകരണവും തുടരണമെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു.

‘തന്റെ പ്രിയപ്പെട്ട സുഹൃത്ത് ഡോണൾഡ് ട്രംപ്, താങ്കളുടെ ചരിത്രപരമായ അമേരിക്കൻ പ്രസിഡന്റ് സ്ഥാനാരോഹണത്തിന് അഭിനന്ദനങ്ങൾ. രണ്ട് രാജ്യങ്ങളുടെയും ഒരുമിച്ച് ഒന്നായുള്ള പ്രവര്‍ത്തനങ്ങൾ ഭാവിയിലും തുടരാൻ ഒരിക്കൽ കൂടി ഞാൻ ആഗ്രിക്കുന്നു. രണ്ട് രാജ്യങ്ങൾക്കും നേട്ടമുണ്ടാക്കാനും, പുതിയതും മികച്ചതുമായ ലോകത്തിന് രൂപം നൽകാനും പ്രവര്‍ത്തിക്കാൻ ഞാൻ ആഗ്രിക്കുന്നു.വിജയകരമായ മറ്റൊരു ഭരണകാലം ഉണ്ടാകട്ടെയെന്ന് ആശംസിക്കുന്നു’- എന്നായിരുന്നു പ്രധാനമന്ത്രി കുറിച്ചത്.

അമേരിക്കയുടെ 47ാമത്തെ പ്രസിഡൻ്റായി ഡോണൾഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെയാണ് പ്രധാനമന്ത്രി ആശംസ അറിയിച്ചത്. ക്യാപിറ്റോൾ മന്ദിരത്തിൽ നടന്ന ചടങ്ങിൽ ഇന്ത്യയടക്കം രാജ്യങ്ങളിൽ നിന്നുള്ള ലോക നേതാക്കളെ സാക്ഷി നിർത്തിയാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. എബ്രഹാം ലിങ്കൺ ഉപയോഗിച്ച ബൈബിൾ കൈയ്യിൽ കരുതിയാണ് ഡൊണാൾഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്തത്.

അമേരിക്കയുടെ സുവർണ കാലത്തിൻ്റെ തുടക്കമാണിതെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം പ്രസംഗം തുടങ്ങിയത്. ലോകമാകെയുള്ള അതിർത്തികൾ സംരക്ഷിക്കാൻ പ്രവർത്തിച്ചപ്പോൾ സ്വന്തം അതിർത്തി സംരക്ഷിക്കാൻ മറന്ന അധികാര കാലത്തിനാണ് അവസാനമായിരിക്കുന്നത്. കഴിഞ്ഞ 8 വർഷം താൻ നേരിട്ട വെല്ലുവിളി കൾ മറ്റൊരു പ്രസിഡന്റും നേരിട്ടിട്ടില്ല. വിശ്വാസവഞ്ചനയുടെ കാലം ഇവിടെ അവസാനിക്കുന്നു. ഇനി മുതൽ പുരോഗതി മാത്രമാണ് അമേരിക്കയ്ക്ക് മുന്നിലുള്ളത്. 2025 ജനുവരി 20 ലിബറേഷൻ ദിനമായിരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.


See also  ഹേമന്ത് സോറന് കുരുക്ക് മുറുകുന്നു…

Leave a Comment