Friday, April 4, 2025

മെട്രോ യാത്രക്കാരിയുടെ ബാഗില്‍ നിന്ന് ചാടിയത് ജീവനുള്ള ഞണ്ടുകള്‍…

Must read

- Advertisement -

മെട്രോയില്‍ യാത്ര ചെയ്യുകയായിരുന്ന സ്ത്രീയുടെ കൈയിലെ ബാഗ് അബദ്ധത്തില്‍ തുറന്ന് ജീവനുള്ള ഞണ്ടുകള്‍ പുറത്തുചാടി. ഞണ്ടുകള്‍ തന്റെ ബാഗില്‍ നിന്ന് പുറത്തുചാടിയതോടെ യുവതി ഞെട്ടിപ്പോകുകയും ഇരിപ്പിടത്തില്‍ നിന്ന് ചാടി എണീറ്റ് മെട്രോയുടെ വാതിലിന് സമീപത്തേക്ക് ഓടുകയുമായിരുന്നു. എന്നാല്‍, ഉടന്‍ തന്നെ ചില യാത്രക്കാര്‍ അവരെ സഹായിക്കാന്‍ മുന്നോട്ടു വന്നു.

യാത്രക്കാരിലൊരാള്‍ തന്നെ ഒരു വലിയ സഞ്ചി സംഘടിപ്പിക്കുകയും ഞണ്ടുകളെ മുഴുവന്‍ അതിലേക്ക് മാറ്റുകയുമായിരുന്നു. സഞ്ചിയിലേക്ക് മാറ്റുന്നതിനിടെ കുറെയേറെ ഞണ്ടുകള്‍ പുറത്തേക്ക് ചാടി. എന്നാല്‍, മറ്റുയാത്രക്കാർക്ക് കൂടുതല്‍ പ്രയാസമൊന്നും ഉണ്ടാക്കാതെ സഹയാത്രികരായ ഒരു സ്ത്രീയും പുരുഷനും ചേര്‍ന്ന് ഞണ്ടുകളെയെല്ലാം സഞ്ചിയുടെ അകത്താക്കി.

ഞണ്ടുകള്‍ പുറത്തിറങ്ങി തറയിലൂടെ നീങ്ങി തുടങ്ങിയതോടെ യാത്രക്കാര്‍ പരിഭ്രാന്തരായി. തുടക്കത്തില്‍ സ്ത്രീയും അല്‍പം ആശങ്കപ്പെട്ടെങ്കിലും ഒപ്പം യാത്ര ചെയ്തിരുന്നവര്‍ അവരെ സഹായിക്കുകയും ഞണ്ടുകളെ ബാഗിലാക്കുകയുമായിരുന്നു.

എന്നാല്‍, വീഡിയോയില്‍ കാഴ്ചക്കാരുടെ ശ്രദ്ധ കവര്‍ന്നത് മറ്റൊരു യാത്രക്കാരനെയായിരുന്നു. മറ്റുയാത്രക്കാര്‍ ഭയന്നുമാറിയപ്പോള്‍ അയാള്‍ സംഭവത്തില്‍ പെട്ടെന്ന് ഇടപെടുകയും രക്ഷപെട്ടോടിയ ഒരു ഞണ്ടിനെ കൈയ്യില്‍ പിടിച്ചെടുക്കുകയുമായിരുന്നു. ഇതില്‍ സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ അത്ഭുതപ്പെടുകയും മതിപ്പുളവാക്കുകയും ചെയ്തു.

2.2 കോടിയിലധികം പേരാണ് വീഡിയോ ഇതുവരെ കണ്ടുകഴിഞ്ഞ്. 7.34 ലക്ഷം പേര്‍ വീഡിയോ ലൈക്ക് ചെയ്തു. രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. അവശ്യഘട്ടത്തില്‍ സ്ത്രീയെ സഹായിച്ച മറ്റു യാത്രക്കാരെ നിരവധി പേര്‍ അഭിനന്ദിച്ചു. ആദ്യം ഞണ്ടിനെ പിടിച്ചുകൊണ്ടിരുന്നയാളെക്കുറിച്ചാണ് ഭൂരിഭാഗം ആളുകളും കമന്റ് ചെയ്തത്. ജീവനുള്ള ഞണ്ടിനെ കയ്യില്‍ പിടിച്ചിട്ടും അയാളുടെ മുഖത്ത് യാതൊരു ഭാവവ്യത്യാസവുമില്ലെന്ന് ഒരാള്‍ പറഞ്ഞു.

See also  മൂത്ര സീറ്റിൽ ഇരുന്നത് 10 മണിക്കൂർ ; ദമ്പതികൾ ചർച്ചയാകുന്നു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article