ജോർജിയ: യാചകന്റെ ആക്രമണത്തിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടു. ബിടെക് പൂർത്തിയാക്കാനായി യുഎസിലെത്തിയ വിവേക് സെയ്നി എന്ന ഇന്ത്യൻ യുവാവാണ് കൊല്ലപ്പെട്ടത്. ജനുവരി 16–നാണ് സംഭവം.
സംഭവം ഇങ്ങനെ:
യുഎസിലെ ജോർജിയയിൽ ഒരു കടയിൽ വിവേക് പാർട് ടൈം ജോലി ചെയ്തിരുന്നു. ഇവിടെ സ്ഥിരമായി എത്തിയിരുന്ന യാചകനാണ് കടയിൽ നിന്ന് ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടതിൽ പ്രകോപിതനായി വിവേകിനെ ചുറ്റിക കൊണ്ട് ആക്രമിച്ചത്. വിവേകിന്റെ തലയിലും മുഖത്തും ചുറ്റിക ഉപയോഗിച്ച് അമ്പതോളം തവണ അയാൾ ആഞ്ഞടിക്കുകയായിരുന്നു. വിവേക് തൽക്ഷണം മരണപ്പെട്ടു.
വിവേക് ജോലി ചെയ്തിരുന്ന ഫുഡ് മാർട്ടിലെ ജീവനക്കാരാണ് അക്രമിക്ക് ഭക്ഷണവും താമസ സൗകര്യവും നൽകിയിരുന്നത്. ‘‘അയാൾ ഞങ്ങളോട് ചിപ്സും കേക്കും ഉണ്ടോയെന്ന് ആരാഞ്ഞു. ഞങ്ങൾ അയാൾക്ക് വെള്ളമുൾപ്പടെ എല്ലാം നൽകി. പിന്നീട് അയാൾ പുതപ്പുണ്ടോ എന്ന് ചോദിച്ചു. എന്റെ കൈയിൽ പുതപ്പില്ലാത്തതിനാൽ ജാക്കറ്റ് ആണ് നൽകിയത്. പുറത്ത് തണുപ്പായതിനാൽ അയാൾ അകത്തേക്ക് കയറി. പുറത്തേക്കിറങ്ങാൻ ഞങ്ങൾ ആവശ്യപ്പെട്ടുമില്ല.’’ വിവേക് ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ മറ്റൊരു ജീവനക്കാരൻ പറയുന്നു.