Friday, June 6, 2025

രാജ്യത്ത് കൊവിഡ് കേസുകളില്‍ വൻ വര്‍ധന; 4,300 ആക്‌റ്റിവ് കേസുകൾ…

Must read

- Advertisement -

ന്യൂഡൽഹി (Newdelhi) : രാജ്യത്ത് വീണ്ടും കൊവിഡ് കേസുകൾ വർധിക്കുന്നു. (Covid cases are increasing again in the country.) ആരോഗ്യമന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതുയ കണക്കുകൾ പ്രകാരം നിലവില്‍ രാജ്യത്ത് 4,302 പേര്‍ക്ക് കൊവിഡ് കേസുകളാണ് ഉള്ളത്. 24 മണിക്കൂറിനിടെ 276 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

24 മണിക്കൂറിനിടെ 7 മരണവും റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയിൽ (4) തമിഴ്‌നാട്, ഡൽഹി, ഗുജറാത്ത് എന്നിവിടങ്ങളിൽ ഓരോ മരണം വീതം റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് ജനുവരി മുതല്‍ ഇതുവരെ കൊവിഡ് ബാധമൂലം 44 പേരാണ് വിവിധയിടങ്ങളിലായി മരിച്ചത്.

കേരളത്തിലാണ് (1,373) ഏറ്റവും കൂടുതല്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളപേക്ഷിച്ച് കേരളത്തിൽ കേസുകളുടെ കുറവ് രേഖപ്പെടുത്തി.

ഗുജറാത്ത് (64) ഡൽഹി (64), ഉത്തർപ്രദേശ് (63), പശ്ചിമ ബംഗാൾ (60) പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ഏറ്റവും കൂടുതല്‍ രോഗബാധ റിപ്പോര്‍ട്ട് പട്ടികയിൽ കേരളത്തിനു തൊട്ടുപിന്നാലെ മഹാരാഷ്ട്ര (510), ഗുജറാത്ത് (461), ഡല്‍ഹി (457), പശ്ചിമ ബംഗാള്‍ (432), കര്‍ണാടക (324), തമിഴ്‌നാട് (216), ഉത്തര്‍പ്രദേശ് (201) എന്നിവടങ്ങളിലാണ് കൂടുതൽ കേസുകളുള്ളത്.

See also  ഹമാസിന് അന്ത്യശാസന൦, എല്ലാ ബന്ദികളെയും വിട്ടയ്ക്കണം; നിലപാടിലുറച്ച് ഡൊണാൾഡ് ട്രംപ്
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article