Saturday, April 26, 2025

‘വെള്ളം നൽകണം, അല്ലെങ്കിൽ നിങ്ങളുടെ രക്തം ഒഴുക്കും’; ഇന്ത്യക്ക് ഭീഷണിയുമായി പാകിസ്താൻ പീപ്പിൾസ് പാർട്ടി ചെയർമാൻ ബിലാവൽ ഭൂട്ടോ…

സിന്ധു നദി പാകിസ്താന്റെതാണ്. ഒന്നുകിൽ തങ്ങൾക്ക് വെള്ളം തരണം, അല്ലെങ്കിൽ നിങ്ങളുടെ രക്തം ഒഴുക്കുമെന്നാണ് ബിലാവൽ ഭൂട്ടോയുടെ ഭീഷണി.

Must read

- Advertisement -

പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യക്ക് ഭീഷണിയുമായി പാകിസ്താൻ പീപ്പിൾസ് പാർട്ടി ചെയർമാൻ ബിലാവൽ ഭൂട്ടോ. (Pakistan People’s Party Chairman Bilawal Bhutto threatens India after Pahalgam terror attack.) സിന്ധു നദി പാകിസ്താന്റെതാണ്. ഒന്നുകിൽ തങ്ങൾക്ക് വെള്ളം തരണം, അല്ലെങ്കിൽ നിങ്ങളുടെ രക്തം ഒഴുക്കുമെന്നാണ് ബിലാവൽ ഭൂട്ടോയുടെ ഭീഷണി. ആഭ്യന്തര സുരക്ഷാ വീഴ്ച മറയ്ക്കാൻ ഇന്ത്യ പാകിസ്താനെതിരെ വ്യാജ ആരോപണം ഉന്നയിക്കുകയാണെന്നും ബിലാവൽ കുറ്റപ്പെടുത്തി.

അതേസമയം ജമ്മു കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാകിസ്താന്റെ പങ്ക് സംബന്ധിച്ച് ഇന്റലിജന്‍സിന് നിര്‍ണായക വിവരം ലഭിച്ചതായി ഇന്ത്യ ലോകരാജ്യങ്ങളെ അറിയിച്ചു. ഇതിനെ സാധൂകരിക്കുന്ന ദൃക്‌സാക്ഷികളില്‍ നിന്നുള്ള മൊഴികളും ടെക്‌നികല്‍ തെളിവുകളും ഉള്‍പ്പെടെ ലഭിച്ചിട്ടുണ്ടെന്നാണ് ഇന്ത്യ വ്യക്തമാക്കിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി 13 ലോകനേതാക്കളുമായുള്ള ഫോണ്‍ സംഭാഷണത്തിലും 30 അംബാസിഡര്‍മാരുമായുള്ള മീറ്റിംഗിലും ഈ വിവരങ്ങള്‍ അറിയിച്ചതായി ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ആക്രമണം നടത്തിയ ഭീകരരുടേയും ദി റസിസ്റ്റന്‍സ് ഫ്രണ്ട് സംഘടനയുടേയും ഇലക്ട്രോണിക് സിഗ്‌നേച്ചര്‍ പാകിസ്ഥാനിലെ രണ്ട് സ്ഥലങ്ങളില്‍ കണ്ടെത്തിയിട്ടുണ്ടെന്ന് ഇന്ത്യ ലോകനേതാക്കളെ അറിയിച്ചു. ഭീകരര്‍ പാകിസ്താനില്‍ നിന്ന് ഇന്ത്യയിലേക്ക് കടന്നവരാണെന്നും ഇവര്‍ക്കെതിരെ ദൃക്‌സാക്ഷികളുടെ മൊഴിയുണ്ടെന്നും ഇന്ത്യ ലോകത്തെ അറിയിച്ചു.

See also  വെള്ളം തൊടാനാവാതെ 22 കാരി…..
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article