വത്തിക്കാന്‍: ഫ്രാന്‍സീസ് മാര്‍പാപ്പയുടെ ആരോഗ്യനില കൂടുതല്‍ സങ്കീര്‍ണമായി തുടരുന്നു.. ശ്വാസകോശങ്ങളില്‍ ന്യുമോണിയ ബാധിച്ചതായി വത്തിക്കാന്‍ ഔദ്യോഗികമായി അറിയിച്ചു. ചികിത്സയ്ക്കും പരിശോധനകള്‍ക്കുമായി അഞ്ച് ദിവസമായി ആശുപത്രിയില്‍ തുടരുകയാണ് 88കാരനായ മാര്‍പാപ്പ.
പോപ്പിന് ആന്റിബയോട്ടിക് ചികിത്സ തുടരുകയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. മാര്‍പാപ്പയുടെ ഈയാഴ്ചത്തെ ഔദ്യോഗിക പരിപാടികളെല്ലാം റദ്ദാക്കി. അല്‍പം സങ്കീര്‍ണമായ അണുബാധയാണുള്ളതെന്നും കൂടുതല്‍ ദിവസം ആശുപത്രിവാസം വേണ്ടിവരുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ശനിയാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന പൊതുപരിപാടിയും റദ്ദാക്കി. ഞായറാഴ്ച കുര്‍ബാനയ്ക്ക് മാര്‍പാപ്പയ്ക്കു പകരം മുതിര്‍ന്ന കര്‍ദിനാള്‍ കാര്‍മികനാകും.
ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ന്യൂമോണിയ. ആരോഗ്യനില മോശം, പ്രാര്‍ത്ഥനയില്‍ വിശ്വാസി സമൂഹം
