ശതകോടീശ്വരനായ ഇലോണ്‍ മസ്‌ക് വീണ്ടും അച്ഛനായി. മസ്‌കിന്റെ ജീവിതപങ്കാളിയും ന്യൂറാലിങ്കിലെ എക്സിക്യൂട്ടീവുമായ ഷിവോണ്‍ സിലിസ് 14-ാമത്തെ കുട്ടിക്ക് ജന്മം നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. ഷിവോണ്‍ സിലിസുമായുള്ള ബന്ധത്തില്‍ സെല്‍ഡനെ കൂടാതെ മൂന്ന് കുട്ടികള്‍ കൂടി മസ്‌കിനുണ്ട്. ഷിവോണ്‍ സിലിസ് തന്നെയാണ് കുഞ്ഞ് ജനിച്ച കാര്യം എക്സിലൂടെ അറിയിച്ചത്. ആണ്‍കുട്ടിയാണ് ജനിച്ചിരിക്കുന്നത്. സെല്‍ഡന്‍ ലൈക്കര്‍ഗസ്സ് എന്നാണ് പേര് നല്‍കിയിരിക്കുന്നത്
2021-ല്‍ മസ്‌കിന് ഷിവോണുമായുള്ള ബന്ധത്തില്‍ ഇരട്ടക്കുട്ടികള്‍ ജനിച്ചിരുന്നു. 2024-ല്‍ അര്‍ക്കേഡിയ എന്ന മൂന്നാമത്തെ കുട്ടിക്ക് ഷിവോണ്‍ ജന്മം നല്‍കി. അര്‍ക്കേഡിയയുടെ പിറന്നാള്‍ ദിവസമാണ് നാലാമത്തെ കുഞ്ഞുണ്ടായ സന്തോഷം എക്സില്‍ ഷിവോണ്‍ പങ്കുവെച്ചത്.