ന്യൂഡൽഹി (Newdelhi) : ജപ്പാന്റെ തെക്കൻതീരത്ത് വൻ ഭൂകമ്പം. വ്യാഴാഴ്ച ജപ്പാന്റെ തെക്കൻ തീരത്താണ് റിക്ടർ സെക്‌യിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്. ഇതേ തുടർന്ന് പ്രദേശത്ത് സൂനാമി മുന്നറിയിപ്പ് നൽകി പ്രദേശത്തുള്ളവരെ മാറ്റിപാർപ്പിക്കാൻ തുടങ്ങി.
തെക്കുപടിഞ്ഞാറൻ ജാപ്പനീസ് ദ്വീപുകളായ ക്യുഷു, ഷിക്കോകു എന്നിവിടങ്ങളിലാണ് ഭൂകമ്പം ഉണ്ടായത്. തുടക്കത്തിൽ, ഭൂകമ്പത്തിന്റെ പ്രാഥമിക തീവ്രത റിക്ടർ സെക്‌യിലിൽ 6.9 രേഖപ്പെടുത്തിയതായി ജപ്പാൻ കാലാവസ്ഥാ ഏജൻസി പറഞ്ഞു, എന്നാൽ ഇത് പിന്നീട് റിക്ടർ സെകയിലിൽ 7.1 ആയി ഉയർത്തി.
ജപ്പാനിലെ തെക്കൻ പ്രധാന ദ്വീപായ ക്യൂഷുവിന്റെ കിഴക്കൻ തീരത്ത് 30 കിലോമീറ്റർ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.