വിവാഹ ക്ഷണക്കത്തിൽ ഡിമാൻഡ്; വിവാഹത്തിന് വരുമ്പോൾ 27000 രൂപ കൊണ്ടുവരണം…

Written by Web Desk1

Published on:

വിവാഹത്തിന് പോകുമ്പോള്‍ നമ്മളെല്ലാം സമ്മാനങ്ങൾ കൈയിൽ കരുതാറുണ്ട്. ഇന്നത്തെ കാലത്ത് സമ്മാനങ്ങള്‍ ഒന്നും വേണ്ടെന്ന് പ്രത്യേകിച്ച് പറഞ്ഞാലും എന്തെങ്കിലും നമ്മൾ വധുവും വരനും നല്‍കുക പതിവാണ്. എന്നാൽ, കല്ല്യാണത്തിന് ക്ഷണിക്കുമ്പോൾ അതിഥികളോട് ഒരു നിശ്ചിത തുക കൂടി കൊണ്ടുവരാൻ പറഞ്ഞാൽ എങ്ങനെയിരിക്കും?

അടുത്തിടെ വിവാഹിതരായ നോവ റീമോ സ്റ്റൈല്‍ ദമ്പതികൾ ആണ് വിവാഹത്തിന് വരുന്നവരോട് 27,000 രൂപയും കൊണ്ടുവരാൻ പറഞ്ഞത്. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ, നവദമ്പതികളായ നോവയും റീമോ സ്റ്റൈലും തന്നെയാണ് ഇക്കാര്യം പറഞ്ഞത്.

ഒരു കൺസേർട്ടിന് വരുന്നത് പോലെ തങ്ങളുടെ വിവാഹത്തിന് പങ്കെടുക്കണമെന്ന് ആണ് തങ്ങൾ അതിഥികളോട് ആവശ്യപ്പെട്ടത്. വിവാഹച്ചടങ്ങ് ചെലവേറിയതാണ്. തങ്ങളുടെ പ്രിയപ്പെട്ട പോപ്പ് താരങ്ങളെ കാണാൻ എത്ര രൂപയും ആളുകൾ ചെലവഴിക്കും അതുപോലെ തങ്ങൾക്ക് പ്രിയപ്പെട്ടവരുടെ വിവാഹദിനത്തിൽ ഒരു തുക ചെലവഴിച്ചാലെന്താ എന്നും ഇരുവരും ചോദിക്കുന്നു.

റീമോ പറയുന്നത്, ഇത്ര തുകയൊന്നും മുടക്കി ആരും മിക്കവാറും വിവാഹത്തിന് വരില്ലായിരിക്കും എന്നാണ് താൻ ആദ്യം നോവയോട് പറഞ്ഞത് എന്നാണ്. എന്നാൽ, വിവാഹത്തിന് അതിഥികൾ എത്തി. അതിഥികളിൽ നിന്ന് 27,000 രൂപയും വാങ്ങി. ഡബിൾ ഡെക്കർ ബസിലെ കോംപ്ലിമെൻ്ററി സീറ്റ്, ന്യൂയോർക്ക് സിറ്റിയിൽ 12 മണിക്കൂർ ടൂർ എന്നിവയെല്ലാം ഈ പണം നൽകിയവർക്ക് ദമ്പതികൾ വാഗ്ദാനം ചെയ്തിരുന്നു. എന്നിട്ടും ചെലവിൽ, വിവാഹത്തില്‍ നല്ലൊരു തുക ലാഭിക്കാൻ ദമ്പതികൾക്ക് കഴിഞ്ഞെന്ന് അവര്‍ പറയുന്നു.

Leave a Comment