മലപ്പുറം (Malappuram ) : ഒരിക്കലും തൊഴിലവസരങ്ങൾ കുറയാത്ത ഒരു കോഴ്സ് പഠിക്കാനാവസരം. അമേരിക്കയിലെ കാലിഫോർണിയയിലെ കോളേജായ അമേരിക്കൻ റിവർ കോളേജ് (A R C ), കോമൺ വെളുത്ത ഇൻസ്റ്റിറ്റ്യൂട്ട് സയൻസ്, ഡാളസ് ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങി പല കോളേജുകളിലും ഒന്നും രണ്ടും വർഷത്തെ ഡിഗ്രി കോഴ്സ് നടത്തുന്നു.
കെമിസ്ട്രി, ബിയോളജി, എംബാമിങ്, ശവസംസ്കാരത്തിന്റെ അടിസ്ഥാന കാര്യങ്ങൾ, കൗൺസലിംഗ്, ശവസംസ്കാര സേവന നിയമങ്ങൾ എന്നിവയൊക്കെ പഠിക്കണം..
കോഴ്സ് കഴഞ്ഞത് ഫ്യൂണറൽ ത്യരെക്ടർ, ഇമ്പമാർ,സെമിത്തേരി കട്ടകെർ, ഫ്യൂണറൽ അറേഞ്ചർ തുടങ്ങിയ തസ്തികകളിൽ നല്ല ശമ്പളമുള്ള ജോലിയാണ് കാത്തിരിക്കുന്നത്. ഈ കോഴ്സിന് അമേരിക്കൻ ബോർഡ് ഓഫ് ഫ്യൂണറൽ സർവീസ് എഡ്യൂക്കേഷന്റെ അംഗീകാരവുമുണ്ട്. ഓരോ വർഷവും കുറച്ച് പേർക്ക് മാത്രമേ പ്രവേശനം നൽകാറുള്ളൂ.
ഫ്യൂണറൽ ഡയറക്ടർക്കു 52000 – 76000 ഡോളർ (ഇന്ത്യൻ റുപ്പീ 63 ലക്ഷം) വാർഷിക ശമ്പളം. എംബാമർക്ക് 40000 -58000 യു എസ് ഡോളർ വരെ ശമ്പളമുണ്ട്. സെമിത്തേരി കെയർ ടേക്കർമാർക്ക് 41000 മുതൽ 58000 വരെ യു എസ് വരുമാനമുണ്ട്. ഈ കോഴ്സ് അല്ലെങ്കിൽ ഇതുപോലുള്ള മറ്റു കോഴ്സുകൾ ഇന്ത്യയിൽ/കേരളത്തിൽ വരുന്ന കാലം വിദൂരമല്ല. തൊഴിൽരഹിതരായ അഭ്യസ്തവിദ്യരുടെ എണ്ണം അത്ര കൂടുതലാണ്.