കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജിവച്ചു

Written by Web Desk1

Published on:

ഒട്ടാവ (Ottava) : കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജിവച്ചു. (Canadian Prime Minister Justin Trudeau has resigned) ലിബറൽ പാർട്ടി നേതൃസ്ഥാനവും രാജിവയ്ക്കുന്നതായി ട്രൂഡോ പ്രഖ്യാപിച്ചു. ലിബറൽ പാർട്ടിയുടെ ദേശീയ കോക്കസ് യോഗം ബുധനാഴ്ച ചേരാനിരിക്കേയാണ് രാജി.

തെരഞ്ഞെടുപ്പുകളിൽ ട്രൂഡോയുടെ പാർട്ടിയുടേത് മോശം പ്രകടനമായിരിക്കെയാണ് പദവിയൊഴിയുന്നത്. ലിബറൽ പാർട്ടിക്കകത്തുതന്നെ ട്രൂഡോ സ്ഥാനമൊഴിയണമെന്ന് ആവശ്യം ഉയർന്നിരുന്നു. ഒൻപത് വർഷമായി കാന‍‍‍ഡയുടെ പ്രധാനമന്ത്രിയാണ് ട്രൂഡോ.

ഒക്ടോബറിൽ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പുതിയ നേതാവിനെ കണ്ടെത്തുക ലിബറൽ പാർട്ടിക്ക് വെല്ലുവിളിയാണ്. 53കാരനായ ട്രൂഡോ 2015ലാണ് പ്രധാനമന്ത്രി പദത്തിലെത്തിയത്. തെരഞ്ഞെടുപ്പിൽ ലിബറൽ പാർട്ടി തോൽക്കുമെന്നും പിയർ പോളിയേവിന്റെ നേതൃത്വത്തിലെ കൺസർവേറ്റീവ് സർക്കാർ അധികാരത്തിലേറുമെന്നുമാണ് സർവേ പ്രവചനം.

See also  വെള്ളാങ്ങല്ലൂർ സ്വാശ്രയ കേന്ദ്രം: ജൈവ ഉൽപന്നങ്ങളുടെ വിപണന ഉദ്ഘാടനം നടത്തി

Related News

Related News

Leave a Comment