Thursday, April 3, 2025

ചൈനയിൽ ബസ് അപകടം: 14 പേർ മരിച്ചു, 37 പേർക്ക് പരിക്ക്

Must read

- Advertisement -

ചൈന (China) : ചൈനയിൽ വൻ വാഹനാപകടം. വടക്കൻ ചൈനയിലെ ഷാൻസി പ്രവിശ്യ(Shaanxi province in northern China) യിൽ പാസഞ്ചർ ബസ് (Passenger bus) ടണൽ ഭിത്തിയിൽ ഇടിച്ച് 14 യാത്രക്കാർ മരിച്ചു. 37 പേർക്ക് പരിക്ക്. അപകട കാരണം കണ്ടെത്താൻ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

ഷാങ്‌സിയിലെ ഹോഹ്‌ഹോട്ട്-ബെയ്‌ഹായ് എക്‌സ്‌പ്രസ്‌വേ (Hohhot-Beihai Expressway in Shaanxi) യിൽ പുലർച്ചെ 2.37നാണ് അപകടമുണ്ടായതെന്ന് പ്രാദേശിക അധികൃതർ അറിയിച്ചു. 51 യാത്രക്കാരുമായി പോയ ബസ് ടണൽ മതിലിൽ ഇടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില സംബന്ധിച്ച വിശദാംശങ്ങളൊന്നും അധികൃതർ പുറത്തുവിട്ടിട്ടില്ല.

See also  ദുരൂഹ സാഹചര്യത്തിൽ മരിച്ച യുവതിയുടെ മൃതദേഹം ഭക്ഷിച്ച് വളർത്തുനായ്ക്കൾ…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article