Thursday, July 31, 2025

അമേരിക്കയിലെ അമ്മമാർ മുലപ്പാൽ വിറ്റ് 87,000 രൂപ വരെ മാസം സമ്പാദ്യം…

ദ ടൈംസ് യുകെയുടെ ഒരു റിപ്പോർട്ട് അനുസരിച്ച് മിനസോട്ടയിൽ നിന്നുള്ള 33 വയസ്സുള്ള അധ്യാപികയും അഞ്ച് കുട്ടികളുടെ അമ്മയുമായ എമിലി എംഗർ ഈ സംരംഭത്തിലെ മുൻനിര പങ്കാളികളിൽ ഒരാളാണ്. തൻറെ കുട്ടികൾക്ക് പുറമേ ഒരു ഡസനിലധികം മറ്റു കുഞ്ഞുങ്ങൾക്കും താൻ പാൽ നൽകിയിട്ടുണ്ട് എന്നാണ് ഇവർ പറയുന്നത്.

Must read

- Advertisement -

അമേരിക്കയിലുടനീളം മുലയൂട്ടൽ നിരക്ക് വർദ്ധിച്ചതോടെ അധിക മുലപ്പാൽ വരുമാനസ്രോതസാക്കി മാറ്റുകയാണ് കൂടുതൽ അമ്മമാർ. (As breastfeeding rates increase across the United States, more mothers are turning excess breast milk into a source of income.) ദി ടൈംസ് യുകെയുടെ റിപ്പോർട്ട് അനുസരിച്ച് ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴിയാണ് പ്രധാനമായും മുലപ്പാൽ വിൽപ്പന ഉറപ്പിക്കുന്നത്. ഇതിലൂടെ പ്രതിമാസം ആയിരം ഡോളർ വരെ വരുമാനം കണ്ടെത്തുന്ന അമ്മമാർ ഉണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

ഈ അനൗദ്യോ​ഗിക മുലപ്പാൽ വ്യാപാരം പ്രധാനമായും സാമൂഹിക മാധ്യമങ്ങളിലൂടെയും സൗഹൃദ കൂട്ടായ്മകളിലൂടെയും ആണ് നടക്കുന്നത്. കൂടാതെ ആരോഗ്യ സെക്രട്ടറി റോബർട്ട് എഫ്. കെന്നഡി ജൂനിയർ പോലുള്ള വ്യക്തികളുടെ പിന്തുണയും അധികമുള്ള മുലപ്പാൽ ആവശ്യമുള്ള കുഞ്ഞുങ്ങൾക്ക് നൽകുന്നതിന് അമ്മമാരെ പ്രേരിപ്പിച്ചിട്ടുണ്ട്.

ദ ടൈംസ് യുകെയുടെ ഒരു റിപ്പോർട്ട് അനുസരിച്ച് മിനസോട്ടയിൽ നിന്നുള്ള 33 വയസ്സുള്ള അധ്യാപികയും അഞ്ച് കുട്ടികളുടെ അമ്മയുമായ എമിലി എംഗർ ഈ സംരംഭത്തിലെ മുൻനിര പങ്കാളികളിൽ ഒരാളാണ്. തൻറെ കുട്ടികൾക്ക് പുറമേ ഒരു ഡസനിലധികം മറ്റു കുഞ്ഞുങ്ങൾക്കും താൻ പാൽ നൽകിയിട്ടുണ്ട് എന്നാണ് ഇവർ പറയുന്നത്. ഓരോ തവണ തന്റെ കുഞ്ഞു പാല് കുടിച്ചു കഴിയുമ്പോഴും എട്ടു മുതൽ പത്ത് ഔൺസ് വരെ മുലപ്പാൽ അധികമായി വരുമായിരുന്നു എന്നും ഇവർ പറയുന്നു.

See also  മലയാളി ഉൾപ്പെടെയുള്ള 8 മുൻ ഇന്ത്യൻ നേവി ഉദ്യോഗസ്ഥരുടെ വധശിക്ഷ ഖത്തർ റദ്ദാക്കി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article