ബ്രസീലിനും അർജന്റീനയ്ക്കുമെതിരെ നടപടി

Written by Web Desk1

Published on:

സൂറിച്ച്: ലോകകപ്പ് യോ​ഗ്യതാ മത്സരത്തിലെ ആരാധക ഏറ്റുമുട്ടലിനും പിന്നാലെ ​ഗ്രൗണ്ടിൽ താരങ്ങൾ തമ്മിലുണ്ടായ വാക്പോരിലും നടപടിയുമായി ഫിഫ. ബ്രസീൽ, അർജന്റീന ഫുട്ബോൾ ഫെഡറേഷന് പിഴ ശിക്ഷയാണ് ഫിഫ വിധിച്ചിരിക്കുന്നത്. 59,000 ഡോളറാണ് ബ്രസീൽ ടീം പിഴയൊടുക്കേണ്ടത്. മത്സരത്തിന് ആവശ്യമായ സുരക്ഷ ഒരുക്കാൻ കഴിഞ്ഞില്ലെന്നാണ് ബ്രസീലിനെതിരെ ഫിഫ കണ്ടെത്തിയ കുറ്റം.

സ്റ്റേഡിയത്തിൽ അച്ചടക്കം പാലിക്കാത്തതിനാണ് അർജന്റീനയ്ക്ക് പിഴ വിധിച്ചിരിക്കുന്നത്. 23,000 ഡോളറാണ് അർജന്റീനൻ ഫുട്ബോൾ ഒടുക്കേണ്ടത്. ബ്രസീലിനെതിരായ മത്സരത്തിന് മുമ്പ് ഇക്വഡോർ, ഉറുഗ്വേ ടീമുകൾക്കെതിരെയും അർജന്റീനൻ ആരാധകർ അതിരുവിട്ടിരുന്നു. ഇതിന് 59,000 ഡ‍ോളർ പിഴ ശിക്ഷയും അർജന്റീനൻ ഫുട്ബോളിന് വിധിച്ചിട്ടുണ്ട്.

നവംബർ 22ന് മാറക്കാനയിൽ മത്സരം തുടങ്ങും മുമ്പാണ് അർജന്റീനൻ ആരാധർക്കെതിരെ ബ്രസീൽ ആരാധകർ ആക്രമണം നടത്തിയത്. പിന്നാലെ ​ഗ്യാലറിയിലെത്തിയ പൊലീസും അർജന്റീനൻ ആരാധകരെ ആക്രമിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ച് അർജന്‍റീന ടീം ​ഗ്രൗണ്ട് വിട്ടുപോയിരുന്നു. പിന്നാലെ അരമണിക്കൂർ വൈകിയാണ് മത്സരം ആരംഭിച്ചത്.

See also  മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം പ്രബീര്‍ മജുംദാര്‍ അന്തരിച്ചു

Related News

Related News

Leave a Comment