Saturday, April 5, 2025

ഒരു വർഷത്തെ പ്രണയം, വിവാഹം കഴിഞ്ഞ് രണ്ടാഴ്ചയായിട്ടും ഭാര്യ മുഖം കാണിക്കുന്നില്ല; സത്യമറിഞ്ഞപ്പോൾ ….

Must read

- Advertisement -

ജക്കാർത്ത (Jakkartha) : നവദമ്പതികളുടെ ഫോട്ടോഷൂട്ടും, വിവാഹ വീട്ടിലെ തല്ലും അടക്കം നിരവധി കാര്യങ്ങൾ വാർത്തയാകാറുണ്ട്. എന്നാൽ ഇന്തോനേഷ്യയിലെ യുവാവിന് പറ്റിയ ഒരബദ്ധമാണ് ഇപ്പോൾ സോഷ്യൽ മീഡിയയെ അമ്പരപ്പിച്ചിരിക്കുന്നത്.

യുവാവിന്റെ വിവാഹം കഴിഞ്ഞിട്ട് ദിവസങ്ങൾ പിന്നിട്ടിട്ടേയുള്ളൂ. വിരുന്നും ഹണിമൂണുമൊക്കെയായി ജീവിതം ആഘോഷിക്കേണ്ട സമയമാണ്. ഒരു വർഷത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. അത്രയേറെ ആഗ്രഹിച്ച് നടന്ന വിവാഹമായിട്ടും യുവാവിന്റെ മുഖത്ത് ഇപ്പോൾ സന്തോഷമില്ല. ഭീതിയും അവിശ്വസനീയതയോ ഒക്കെയാണ്. അതിനൊരു കാരണവുമുണ്ട്. എന്താണെന്നല്ലേ? പറയാം.

ഇന്തോനേഷ്യയിലെ നരിംഗൽ സ്വദേശിയാണ് യുവാവ്. സോഷ്യൽ മീഡിയയിലൂടെ കഴിഞ്ഞ വർഷമാണ് ഇരുപത്തിയാറുകാരിയായ അഡിൻഡ കൻസയെ യുവാവ് പരിചയപ്പെട്ടത്. സമൂഹമാദ്ധ്യമങ്ങളിലെ ചാറ്റിലൂടെ ഇരുവരും സുഹൃത്തുക്കളായി. ആ സൗഹൃദം വൈകാതെ പ്രണയത്തിലെത്തി. അധികം വൈകാതെ തന്നെ നേരിട്ട് കാണാൻ ഇരുവരും തീരുമാനിക്കുകയായിരുന്നു.

ഇരുവരും കണ്ടുമുട്ടിയപ്പോഴൊക്കെ പരമ്പരാഗത മുസ്ലീം വസ്ത്രമാണ് കൻസ ധരിച്ചിരുന്നതെന്ന് യുവാവ് പറയുന്നു. അതിനാൽത്തന്നെ ഒരിക്കൽപ്പോലും മുഖം കാണാൻ സാധിച്ചില്ല. ബുർഖ ധരിച്ചിരുന്നത് തനിക്കൊരു ബുദ്ധിമുട്ടായി തോന്നിയില്ലെന്നും പ്രണയിനിയുടെ ഭക്തിയുടെ അടയാളമായാണ് അതിനെ കാണുന്നതെന്നും യുവാവ് കൂട്ടിച്ചേർത്തു.

അങ്ങനെ ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചു. താൻ അനാഥയാണെന്നായിരുന്നു കൻസ പറഞ്ഞിരുന്നത്‌. അതിനാൽത്തന്നെ യുവാവിന്റെ വീട്ടിൽവച്ച് ഇരുവരും വിവാഹിതരായി. അഞ്ച് ഗ്രാം സ്വർണം മാത്രമാണ് യുവതി ധരിച്ചത്. ഇരുവരും വിവാഹം രജിസ്റ്റർ ചെയ്തിരുന്നില്ല.

ആർത്തവമാണെന്നും മറ്റും പറഞ്ഞ് കൻസ യുവാവിനെ അടുത്തിടപഴകാൻ അനുവദിച്ചിരുന്നില്ല. വിവാഹം കഴിഞ്ഞ് പന്ത്രണ്ട് ദിവസം കഴിഞ്ഞിട്ടും കൻസ തന്റെ വീട്ടുകാരോട് നന്നായി സംസാരിക്കാത്തതും വീടിനുള്ളിൽ പോലും ബുർഖ ധരിക്കുന്നതും കണ്ടപ്പോൾ യുവാവിന് സംശയം തോന്നി.
തുടർന്ന് യുവാവ് കൻസയെപ്പറ്റിയും വിശദമായി അന്വേഷിച്ചു.ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു യുവാവ് അറിഞ്ഞത്.

കൻസ പറഞ്ഞതുപോലെ അവളൊരു അനാഥയല്ല, അവളുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പുണ്ട്. ഇതൊന്നുമല്ല, മറ്റൊരു കാര്യമാണ് യുവാവിനെ തകർത്തുകളഞ്ഞത്.താൻ ഒരു വർഷം പ്രണയിച്ച് വിവാഹം കഴിച്ചത് ഒരു പുരുഷനെയാണെന്നും യുവാവ് തിരിച്ചറിഞ്ഞു. ഇങ്ങനെയൊരു കാര്യം അറിയില്ലെന്നായിരുന്നു കൻസയുടെ രക്ഷിതാക്കൾ യുവാവിനോട് പറഞ്ഞത്. തുടർന്ന് പൊലീസിൽ വിവരമറിയിച്ചു.

യുവാവിന്റെ സ്വത്തുക്കൾ തട്ടിയെടുക്കുകയായിരുന്നു കൻസയുടെ ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു. സ്ത്രീകളുടെ ശബ്ദത്തോട് സാമ്യമുള്ളതായിരുന്നു കൻസയുടേത്. കൻസ തന്റെ ജീവിതത്തിൽ സ്ത്രീകളുമായി ഡേറ്റിംഗ് നടത്തിയിട്ടുണ്ട്. എന്നിരുന്നാലും സ്ത്രീയായി ആൾമാറാട്ടം നടത്തി പുരുഷന്മാരോട് ഡേറ്റിംഗ് നടത്തുന്നത് ഇയാൾ ഏറെ ആസ്വദിച്ചിരുന്നുവെന്നും പൊലീസ് കരുതുന്നു.

See also  ദക്ഷിണ കൊറിയന്‍ പ്രതിപക്ഷ നേതാവ് ലീ ജേയ് മ്യങ്ങിന് കുത്തേറ്റു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article