Wednesday, April 2, 2025

കുവൈറ്റ് മലയാളി ക്യാമ്പിലെ തീപിടുത്തം മരണം 35 ആയി…

Must read

- Advertisement -

കുവൈറ്റ് സിറ്റി (Kuwait City) : കുവൈറ്റിൽ മലയാളിയുടെ ഉടമസ്ഥതയിലുള്ള തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ മരണസംഖ്യ ഉയർന്നു. 35 പേർ മരിച്ചതായാണ് റിപ്പോർട്ട്. 35 പേർ മരണപ്പെട്ടതായി കുവൈത്ത് മാധ്യമങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. 43 പേർ അപകടത്തിൽ പെട്ടതായും നാലു പേരെ എത്തിച്ചത് മരിച്ച നിലയിലാണെന്നും കുവൈത്ത് ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് ‘കുവൈത്ത് ന്യൂസ് ഏജൻസി’ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. പിന്നീട് മരണസംഖ്യ ഉയരുകയായിരുന്നു.

മരിച്ചവരിൽ മലയാളികളും ഉൾപ്പെട്ടതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. രണ്ട് മലയാളികൾ, ഒരു തമിഴ്നാട് സ്വദേശി, ഒരു ഉത്തരേന്ത്യൻ സ്വദേശി എന്നിവർ മരിച്ചതായാണ് റിപ്പോർട്ട്. തീപിടിത്തമുണ്ടായത് മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയിലെ ജീവനക്കാർ താമസിച്ച ഫ്ലാറ്റിലാണ്. മാംഗെഫിൽ എൻബിടിസി കമ്പനിയുടെ നാലാം നമ്പർ ക്യാംപിലാണ് അഗ്നിബാധയുണ്ടായത്. പുലർച്ചെ നാലിനാണ് തീപിടിത്തമുണ്ടായത്. പുക ശ്വസിച്ചും പൊള്ളലേറ്റും പരിക്കേറ്റ നിരവധി പേർ ആശുപത്രികളിൽ ചികിത്സകളിലാണ്.

തീ ഉയർന്നതോടെ പലരും ജനൽ വഴിയും മറ്റും രക്ഷപ്പെടാൻ ശ്രമിച്ചു. ഇങ്ങനെയും ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ അദാൻ, ജാബിർ, ഫർവാനിയ ആശുപത്രികളിലേക്ക് മാറ്റി. അഗ്നിശമന സേന തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്.

See also  കർഷകൻ ഭാര്യയേയും രണ്ട് പെൺമക്കളേയും പെട്രോൾ ഒഴിച്ച് കൊലപ്പെടുത്തി...
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article