26 കാരിയായ അധ്യാപിക പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടത്തിനെതിനാൽ കുറ്റക്കാരിയെന്ന് കോടതി. 15 വര്‍ഷം ജയില്‍ ശിക്ഷ ലഭിക്കാവുന്ന ലൈംഗികക്കുറ്റം അധ്യാപിക ചെയ്തുവെന്നാണ് കണ്ടെത്തല്‍. അമേരിക്കയിലെ മിഷിഗനിലാണ് സംഭവം. ഹൈസ്കൂള്‍ അധ്യാപികയായിരുന്ന ജോസ്ലീന് സാന്റൊമാന് കുറ്റക്കാരിയെന്നാണ് കോടതി കണ്ടെത്തിയത്.
കഴിഞ്ഞ വര്‍ഷം വാട്ടര്‍ഫോഡിലെ ഓക്സൈഡ് പ്രെപ് അക്കാദമിയില്‍ അധ്യാപികയായിരുന്നപ്പോഴാണ് ജോസ്ലീന് വിദ്യാര്‍ഥിയെ ദുരുപയോഗം ചെയ്തത്. മാതാപിതാക്കളും സമൂഹവും ഒരു അധ്യാപികയില്‍ അര്‍പ്പിച്ച വിശ്വാസത്തിന്‍റെ ലംഘനം കൂടിയാണിതെന്നും കോടതി ചൂണ്ടിക്കാട്ടി. അധ്യാപികയെന്ന അധികാര പദവി ചൂഷണം ചെയ്യുകയാണ് ജോസ്ലീന് ചെയ്തതെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
അധ്യാപികയെ കുറ്റക്കാരിയെന്ന് കണ്ടെത്തിയ കോടതി വിധി സ്വാഗതം ചെയ്യുന്നതായി സ്കൂള്‍ അധികൃതര്‍ അറിയിച്ചു. വിദ്യാര്‍ഥികള്‍ക്ക് സുരക്ഷിതവും സമാധാനവുമായും പഠിക്കാനുള്ള ചുറ്റുപാട് സൃഷ്ടിക്കലാണ് ലക്ഷ്യമെന്നും അതിന് തടസമായി ഉണ്ടാകുന്ന എല്ലാ പ്രവര്‍ത്തനങ്ങളും തടയുക തന്നെ വേണമെന്നാണ് നിലപാടെന്നും സ്കൂള്‍ അധികൃതരും പ്രതികരിച്ചു. വിവരം അറിഞ്ഞയുടന്‍ തന്നെ അധ്യാപികയെ പുറത്താക്കിയിരുന്നുവെന്നും വിദ്യാര്‍ഥിക്ക് മതിയായ നിയമസഹായമെല്ലാം നല്‍കിയിരുന്നുവെന്നും സ്കൂള്‍ അധികൃതര്‍ വിശദീകരിച്ചു.