Friday, April 4, 2025

നഗ്ന ചിത്രങ്ങൾ ഉൾപ്പെടെ കെെമാറിയ 24 കാരൻ ഡേറ്റ് ചെയ്തത് സ്വന്തം സഹോദരിയെ…

Must read

- Advertisement -

വാഷിംഗ്‌ടൺ (Washington) : ജീവിതത്തിൽ സൗഹൃദം ആവശ്യമാണ് എന്നാൽ സോഷ്യൽ മീഡിയ (Social media) വഴി സൗഹൃദത്തിലാകുന്നതും പ്രണയത്തിലാകുന്നതുമെല്ലാം ഇപ്പോൾ സാധാരണമാണ്. അപ്പുറവും ഇപ്പുറവും ആരാണെന്നറിയാതെയാണ് ഇന്ന് പല ബന്ധങ്ങളും വളരുന്നത്. അത്തരത്തിൽ 24 കാരന് പറ്റിയ അബദ്ധമാണ് സോഷ്യൽ മീഡിയ (Social media) യിൽ ഇപ്പോൾ ചർച്ചയാകുന്നത്.

താൻ രണ്ട് വർഷമായി ഡേറ്റിംഗ് ചെയ്തിരുന്ന യുവതി സ്വന്തം സഹോദരിയാണെന്ന് കണ്ടെത്തിയിരിക്കുകയാണ് യുവാവ്. ‘റെഡ്ഡിറ്റ്’ എന്ന ആപ്പിലാണ് യുവാവ് ഇക്കാര്യം പങ്കുവച്ചത്. ലോക്‌ഡൗണിന്റെ സമയത്ത് എക്‌സിലെ വിവിധ പേജുകളുമായി സംസാരിച്ച ശേഷം 12 അംഗങ്ങളുള്ള ഒരു ഗ്രൂപ്പിലേക്ക് ചേരാൻ യുവാവിനെ ക്ഷണിച്ചു. ഈ ഗ്രൂപ്പിലുള്ളവർ പരസ്പരം നഗ്നചിത്രങ്ങൾ കെെമാറുകയും അഭിപ്രായം തേടുകയും ചെയ്തിരുന്നു. പിന്നാലെ ഈ ഗ്രൂപ്പിലെ ഒരു യുവതി യുവാവിന് നേരിട്ട് സന്ദേശം അയച്ചു.23 കാരിയായ ബെല്ല എന്ന് എല്ലാവരും വിളിച്ചിരുന്ന യുവതിയാണ് സന്ദേശം അയച്ചത്. നെഞ്ചിൽ യുവാവിന്റെ പേര് എഴുതിയ ഒരു ചിത്രവും ബെല്ല ഇയാൾക്ക് അയച്ചു കൊടുത്തിരുന്നു.

പിന്നെ ഇവർ സൗഹൃദത്തിലാകുകയും നിരന്തരം സന്ദേശങ്ങൾ അയക്കാൻ തുടങ്ങുകയും ചെയ്തു. ഗെയിമിംഗ്, ചെടികൾ എന്നിവയോട് രണ്ട് പേർക്കും താൽപര്യം ഉണ്ടായിരുന്നു. തുടർന്ന് ഇവർ ഇ- ഡേറ്റിംഗ് (ഇന്റർനെറ്റ് ഡേറ്റിംഗ്) ചെയ്യാൻ തീരുമാനിച്ചു. രണ്ട് വർഷം ഇവർ തുടർച്ചയായി നഗ്നചിത്രങ്ങളും സന്ദേശങ്ങളും പരസ്പരം അയച്ചു.എന്നാൽ ലോക്ക് ഡൗണിന് ശേഷം നയാഗ്ര വെള്ളച്ചാട്ടത്തിലേക്ക് ഒരു ഫാമിലി ട്രിപ്പ് പോകാൻ ഇവരുടെ മാതാപിതാക്കൾ തിരുമാനിച്ചതിന് പിന്നാലെയാണ് കാര്യങ്ങൾ മാറിത്തുടങ്ങിയത്. രണ്ടുപേരും ട്രിപ്പിന് പോകുന്ന ദിവസങ്ങളിൽ സന്ദേശങ്ങൾ അയയ്ക്കാൻ പറ്റില്ലെന്ന് പറഞ്ഞ് പിരിഞ്ഞു.

വ്യത്യസ്ത വീടുകളിൽ താമസിക്കുന്ന ഇവരെ മാതാപിതാക്കൾ വന്നാണ് ട്രിപ്പിനായി കൂട്ടിക്കൊണ്ടുപോയത്. മാതാപിതാക്കൾ യുവാവുമായി സഹോദരിയുടെ വീട്ടിൽ പോയി. അവിടെ വച്ച് ടോയ്‌ലറ്റിൽ കയറിയപ്പോഴാണ് 24കാരൻ ശരിക്കും ഞെട്ടിയത്.അവന് ബെല്ല അയക്കുന്ന നഗ്ന ചിത്രങ്ങളുടെ പുറകിലുള്ള അതേ പശ്ചാത്തലമായിരുന്നു സഹോദരിയുടെ ടോയ്‌ലറ്റിന്. തുടർന്ന് വേറെ ആരെങ്കിലും ഇത് ഉപയോഗിക്കാറുണ്ടോയെന്ന് ഇയാൾ സഹോദരിയോട് ചോദിച്ചെങ്കിലും ഒറ്റയ്ക്കാണ് താമസിക്കുന്നതെന്നായിരുന്നു യുവതിയുടെ മറുപടി. ഇതോടെയാണ് ഇയാൾ താൻ രണ്ട് വർഷമായി ഡേറ്റിംഗ് ചെയ്തിരുന്നത് സഹോദരിയെയാണെന്ന് മനസിലാകുന്നത്.

See also  ഭർതൃഗൃഹത്തിൽ യുവതി ആത്മഹത്യ ചെയ്ത സംഭവം ; ഭർതൃപിതാവ് അറസ്റ്റിൽ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article