ക്വാണ്ടാസ് എയർലൈൻ വിമാനത്തിൽ മൂത്ര സീറ്റിൽ ഇരുന്ന് 10 മണിക്കൂർ ഇരുന്ന് യാത്ര ചെയ്യേണ്ടി വന്നതിനെ തുടർന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ദമ്പതികൾ. ക്വാണ്ടാസ് എയർലൈനിൽ ഡിസംബർ 30 ന് ബാങ്കോക്കിൽ നിന്ന് സിഡ്‌നിയിലേക്കാണ് വിമാനത്തിൽ യാത്ര തിരിച്ചത്. ഇവരിൽ ഒരാൾ വിമാനത്തിൽ കഴുത്തിൽ വയ്ക്കുന്ന തലയിണയും മറ്റ് സാധനങ്ങളും മുൻ സീറ്റിന്റെ അടിയിലാണ് വച്ചിരുന്നത്. എന്നാൽ കുറച്ചു കഴിഞ്ഞ് തലയിണ എടുത്തപ്പോൾ അതിന്റെ ഒരു വശം മുഴുവൻ നനഞ്ഞിരിക്കുന്നതും കറ പിടിച്ചിരിക്കുന്നതുമായി കണ്ടു. ഇതിനോടൊപ്പം ഉണ്ടായിരുന്ന മറ്റ് സാധനങ്ങളും നനഞ്ഞിട്ടുണ്ടായിരുന്നു.
തുടർന്ന് തറയിൽ വെള്ളം ഉണ്ടെന്നു കരുതി ഇരുവരും ഫ്ലൈറ്റ് അറ്റൻഡറെ വിളിച്ച് കാര്യം പറഞ്ഞു. അവരുടെ മറ്റ് സാധനങ്ങൾ സീറ്റിന്റെ മുകളിലത്തെ അറയിലേക്ക് മാറ്റുകയും ചെയ്തു. എന്നാൽ തലയിണ വെള്ളം കൊണ്ട് നനഞ്ഞതല്ലേ എന്ന് കരുതി കാര്യമാക്കാതെ, യാത്രയിൽ ഉടനീളം അത് ഉപയോഗിക്കുകയും ചെയ്തു. എന്നാൽ യാത്ര അവസാനിക്കാറായപ്പോൾ വിമാനത്തിൽ ഉണ്ടായിരുന്ന മറ്റൊരു യാത്രക്കാരൻ സീറ്റിനടിയിൽ നിന്ന് കുട്ടികളുടെ ഒരു ജോഡി അടിവസ്ത്രം എടുക്കുന്നത് ഇരുവരും കണ്ടു. അപ്പോഴാണ് തങ്ങൾ ഇത്രനേരം വെള്ളത്തിൽ അല്ല, പകരം മൂത്രത്തിൽ നനഞ്ഞ തലയിണ വച്ചാണ് യാത്ര ചെയ്തതെന്ന വാസ്തവം ദമ്പതികൾ തിരിച്ചറിഞ്ഞത്.