വത്തിക്കാൻ (Vathikkan) : ന്യുമോണിയ ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ഗുരുതരം. (Pope Francis, who was admitted to the hospital due to pneumonia, is in critical condition.) ശ്വാസതടസവും ഛർദ്ദിയും മൂർച്ഛിച്ചതായും മാർപാപ്പയെ വെന്റിലേറ്ററിലേക്ക് മാറ്റിയതായും വത്തിക്കാൻ അറിയിച്ചു. കൃത്രിമ ശ്വാസം നൽകുന്നുണ്ട്.
ശ്വസിക്കുമ്പോൾ ഛർദ്ദില്‍ അനുഭവിക്കുന്നതാണ് ആരോഗ്യം പെട്ടെന്ന് വഷളാകുന്നതെന്നും വത്തിക്കാൻ ഇന്നലെ ഇറക്കിയ മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു. കൃത്രിമ ശ്വാസത്തോട് പ്രതികരണിക്കുന്നുണ്ടെന്നും വത്തിക്കാൻ റിപ്പോർട്ടിൽ പറയുന്നു. ശ്വാസതടസ്സം മാർപാപ്പയുടെ അവസ്ഥ വഷളാക്കിയിട്ടുണ്ടോ ഇല്ലയോ എന്ന് അറിയാൻ അടുത്ത 24 മുതൽ 48 മണിക്കൂർ വരെ സമയം എടുക്കുമെന്ന് അദ്ദേഹത്തിന്റെ ഡോക്ടർമാർ പറഞ്ഞതായി വത്തിക്കാൻ വൃത്തങ്ങൾ അറിയിച്ചു.
ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ഫെബ്രുവരി 14നാണ് പോപ്പിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 88 വയസുള്ള മാർപ്പാപ്പയെ ബ്രോങ്കൈറ്റിസിനുള്ള ചികിത്സയ്ക്കും പരിശോധനകൾക്കുമായി കഴിഞ്ഞ വെള്ളിയാഴ്ചയാണ് റോമിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന് ശ്വാസകോശത്തിൽ കടുത്ത അണുബാധ ഉണ്ടെന്ന് വത്തിക്കാൻ നേരത്തെ അറിയിച്ചിരുന്നു.
രണ്ട് ശ്വാസകോശങ്ങളിലും ന്യൂമോണിയ ബാധിച്ച പോപ്പിന് ആന്റിബയോട്ടിക് ചികിത്സ തുടരുകയാണ്.മാർപാപ്പയ്ക്ക് വേണ്ടി ലോകമെമ്പാടുമുള്ള വിശ്വാസികൾ പ്രാർത്ഥനകൾ തുടരുകയാണ്. സെൻറ് പീറ്റേഴ്‌സ് ചത്വരത്തിൽ ജപമാലയർപ്പണം നടത്തി.