ഇന്നത്തെ നക്ഷത്രഫലം

Written by Web Desk1

Published on:

സെപ്റ്റംബർ 30, 2024

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്): കാര്യതടസ്സം, മനഃപ്രയാസം, അപകടഭീതി, നഷ്ടം, ശരീരക്ഷതം, ശത്രുശല്യം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം.

ഇടവം(കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം, കലഹം, ഇച്ഛാഭംഗം, ശരീരക്ഷതം, നഷ്ടം, മനഃപ്രയാസം ഇവ കാണുന്നു. തടസ്സങ്ങൾ വന്നു ചേരാം.

മിഥുനം(മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, നേട്ടം, ഇഷ്ടഭക്ഷണസമൃദ്ധി, സുഹൃദ്സമാഗമം, സന്തോഷം, അഭിമാനം, സ്ഥാനക്കയറ്റം, ഉപയോഗസാധനലാഭം ഇവ കാണുന്നു. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം.

കർക്കടകം(പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):കാര്യപരാജയം, ഇച്ഛാഭംഗം, മനഃപ്രയാസം, ധനതടസ്സം, പ്രവർത്തനമാന്ദ്യം, ഉദരവൈഷമ്യം, യാത്രാതടസ്സം, കലഹം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം.

ചിങ്ങം(മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, അംഗീകാരം, ആരോഗ്യം, മത്സരവിജയം, തൊഴിൽ ലാഭം, ശത്രുക്ഷയം, ആരോഗ്യം, ഉപയോഗസാധന ലാഭം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.

കന്നി(ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം, മനഃപ്രയാസം, ഇച്ഛാഭംഗം, വാഗ്വാദം, നിയമപരാജയം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം.

തുലാം(ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, മത്സരവിജയം, സ്ഥാനലാഭം, ഉത്സാഹം, അംഗീകാരം, ആരോഗ്യം ഇവ കാണുന്നു. തടസ്സങ്ങൾ മാറിക്കിട്ടാം.

വൃശ്ചികം(വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്):കാര്യവിജയം, നേട്ടം, നിയമവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, ആരോഗ്യം, ധനയോഗം, ബന്ധുസമാഗമം ഇവ കാണുന്നു. കിട്ടാതിരുന്ന പണം തിരികെ ലഭിക്കാം.

ധനു(മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം, അലച്ചിൽ, ചെലവ്, ധനതടസ്സം, ശരീരസുഖക്കുറവ്, ഇച്ഛാഭംഗം, ശരീരക്ഷീണം, ബിസിനസിൽ നഷ്ടം ഇവ കാണുന്നു. കൂടിക്കാഴ്ചകള്‍ പരാജയപ്പെടാം.

മകരം(ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്):കാര്യതടസ്സം, മനഃപ്രയാസം, നഷ്ടം, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, പാഴ്ചെലവ് ഇവ കാണുന്നു. ഉദ്ദേശിച്ച കാര്യങ്ങൾ നടക്കാതിരിക്കാം.

കുംഭം(അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, അംഗീകാരം, ഇഷ്ടഭക്ഷണസമൃദ്ധി, തൊഴിൽ ലാഭം, ആരോഗ്യം, ബന്ധുസമാഗമം, സുഹൃദ്സമാഗമം ഇവ കാണുന്നു. പുതിയ വരുമാനസ്രോതസ്സുകൾ തുറന്നു കിട്ടാം.

മീനം(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി):കാര്യവിജയം, ഉത്സാഹം, സന്തോഷം, അംഗീകാരം, മത്സരവിജയം, സ്ഥാനക്കയറ്റം, ഇഷ്ടഭക്ഷണസമൃദ്ധി, ഉപയോഗസാധനലാഭം ഇവ കാണുന്നു. യാത്രകൾ വിജയിക്കും.

Leave a Comment