ഇന്നത്തെ നക്ഷത്രഫലം

Written by Web Desk1

Published on:

ജനുവരി 19, 2024

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, നേട്ടം ഇവ കാണുന്നു. പുതിയ സാധ്യതകൾ തുറന്നു കിട്ടാം.

ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്): കാര്യതടസ്സം, ഇച്ഛാഭംഗം, തൊഴിൽ മാന്ദ്യം, ശരീരസുഖക്കുറവ്, ഉദരവൈഷമ്യം, സ്വസ്ഥതക്കുറവ് ഇവ കാണുന്നു.

മിഥുനം (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, മത്സരവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, അംഗീകാരം ഇവ കാണുന്നു. യാത്രകൾ വിജയിക്കാം.

കർക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): കാര്യവിജയം, സന്തോഷം, ഇഷ്ടക്ഷണസമൃദ്ധി, സുഹൃദ്സമാഗമം, സൽക്കാരയോഗം, അംഗീകാരം ഇവ കാണുന്നു. പുതിയ ഉത്തരവാദിത്വങ്ങൾ ലഭിക്കാം.

ചിങ്ങം (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യതടസ്സം, യാത്രാതടസ്സം, ശത്രുശല്യം, അഭിമാനക്ഷതം, നഷ്ടം, ചെലവ് ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം.

കന്നി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്): കാര്യപരാജയം, നഷ്ടം, മനഃപ്രയാസം, യാത്രാതടസ്സം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം ഇവ കാണുന്നു.

തുലാം (ചിത്തിര രണ്ടാംപകുതിഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, അംഗീകാരം, ആരോഗ്യം, ധനയോഗം, ബന്ധുസമാഗമം, സന്തോഷം ഇവ കാണുന്നു. യാത്രകൾ ഫലവത്താവാം.

വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്): കാര്യവിജയം, സ്ഥാനക്കയറ്റം, അംഗീകാരം, അഭിമാനം, നേട്ടം, മത്സരവിജയം ഇവ കാണുന്നു. ചർച്ചകൾ വിജയിക്കാം.

ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യപരാജയം, ശത്രുശല്യം, ശരീരക്ഷതം, ഇച്ഛാഭംഗം, അപകടഭീതി, നഷ്ടം ഇവ കാണുന്നു.

മകരം (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്): കാര്യതടസ്സം, മനഃപ്രയാസം, ഉത്സാഹക്കുറവ്, പ്രവർത്തനമാന്ദ്യം, ധനതടസ്സം ഇവ കാണുന്നു.

കുംഭം (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, സന്തോഷം, അംഗീകാരം, നേട്ടം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു.

മീനം (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി): കാര്യതടസ്സം, കലഹം, ശത്രുശല്യം, തർക്കം, ശരീരസുഖക്കുറവ് ഇവ കാണുന്നു. തടസ്സങ്ങള്‍ വന്നു ചേരാം.

See also  ഇന്നത്തെ നക്ഷത്രഫലം

Leave a Comment