Thursday, October 23, 2025

ദൃഷ്ടിദോഷം മാറാൻ ചെയ്യേണ്ട കാര്യങ്ങൾ…

Must read

പണ്ട് കാലം മുതലേ ആളുകളുടെ ഇടയിൽ നിലനിൽക്കുന്ന ഒന്നാണ് ദൃഷ്ടിദോഷം അഥവാ കണ്ണേറ്. കുഞ്ഞുങ്ങളുടെ ഓമനത്തവും ഭംഗിയും കണ്ട് മറ്റുള്ളവരുടെ കണ്ണേറ് തട്ടുന്നു എന്നതാണ് ഇതിനാധാരം. കുഞ്ഞിനെ കണ്ട് ആരെങ്കിലും ഓമനത്തമുള്ള കുഞ്ഞ് എന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍ ഉടന്‍ തന്നെ കുഞ്ഞിന് കടുകും മുളകും തലക്കു മീതെ ഉഴിഞ്ഞിടുന്ന ഒരു ശീലം ഉണ്ടായിരുന്നു. ഇന്നും അത് തുടര്‍ന്ന് പോരുന്നു. കണ്‍ ദോഷം പ്രതിരോധിക്കാന്‍ ഇത്തരം ഉഴിഞ്ഞിടലിന് കഴിയും എന്നാണ് പലരുടേയും വിശ്വാസം.

ചിലര്‍ ഉഴിഞ്ഞിടുന്നതിനു പകരം കണ്ണേറു പാട്ട് നടത്തിയിരുന്നു. ഇതിന് നാടന്‍ ഭാഷയില്‍ നാവേറു പാട്ട് എന്ന് പറയും. ഇതും ദൃഷ്ടി ദോഷം മൂലമുള്ള എല്ലാ അസ്വസ്ഥതകളേയും ഇല്ലാതാക്കാന്‍ സഹായിക്കുന്നു എന്നാണ് വിശ്വാസം. ഗര്‍ഭിണികള്‍ക്ക് കണ്ണേറു മാറാനും പല വിദ്യകളും പണ്ട് കാലത്ത് ഉണ്ടായിരുന്നു. അരിയും ഭസ്മവും മന്ത്രിച്ചിടല്‍, തിരിയുഴിയല്‍ എന്നിവയെല്ലാം ഇതിന്റെ ഭാഗമായിരുന്നു.

ചിലരാകട്ടെ കണ്ണേറു ദോഷം മാറാന്‍ കറുത്ത ചരട് മന്ത്രിച്ച് കെട്ടുന്ന ശീലവും ഉണ്ടായിരുന്നു. ഇത്തരത്തില്‍ മന്ത്രിച്ച ചരട് കുട്ടികളുടെ അരയിലോ കൈത്തണ്ടയിലോ കെട്ടുന്നത് കണ്ണേറു ദോഷം മാറ്റുന്നു. മനുഷ്യര്‍ക്ക് മാത്രമല്ല കണ്ണേറു തട്ടുന്നത്. മരങ്ങള്‍ക്കും ചെടികള്‍ക്കും എല്ലാം തട്ടുന്നു. അതുകൊണ്ട് തന്നെ ഇതിനെല്ലാം പണ്ട് കാലത്തെ ഓരോ തരത്തിലാണ് പ്രതിവിധികള്‍ ചെയ്ത് കൊണ്ടിരുന്നിരുന്നത്.

കൊതിക്ക് ഊതുന്നതാണ് മറ്റൊരു വിശ്വാസം. ഉപ്പ്, കുരുമുളക് പൊടി, പച്ചവെള്ളം എന്നിവയാണ് സാധാരണയായി കൊതിക്ക് പരിഹാരമായി മന്ത്രിച്ച് കൊടുക്കുന്നത്. വിശേഷഭക്ഷണം കഴിക്കുമ്പോള്‍ ആരെങ്കിലും വരുന്നതിനു മുന്‍പ് കഴിച്ച് തീര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ അത് എക്കിള്‍ ഉണ്ടാവാന്‍ കാരണമാകുന്നു. ഇതാണ് കൊതി കിട്ടി എന്ന് പണ്ടുള്ളവര്‍ പറയുന്നത്.

- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article