Friday, April 4, 2025

ചെരിപ്പുകൾ വീടിന്റെ ഈ ഭാഗങ്ങളിൽ ഒരിക്കലും ഇടരുത്…ദാരിദ്ര്യം ഒഴിയില്ല…

Must read

- Advertisement -

വീട് പണിയുമ്പോൾ മാത്രമല്ല വീടിനുള്ളിൽ ഓരോ സാധനങ്ങൾ വയ്ക്കുന്നതിനുവരെ വാസ്തുപ്രകാരം സ്ഥാനം നോക്കുന്നവരുടെ എണ്ണം ഏറുകയാണ്. വാസ്‌തുശാസ്ത്രത്തിന് വിപരീതമായി വീടിനുള്ളിലും വീടിന് പുറത്തും സാധനങ്ങൾ വയ്ക്കുന്നത് പല ദോഷങ്ങൾക്കും ഇടയാക്കും. ഇത്തരത്തിൽ ശ്രദ്ധിക്കേണ്ട ഒന്നാണ് വീടിനുള്ളിൽ ചെരിപ്പിന്റെ സ്ഥാനം. അലക്ഷ്യമായി എവിടെയങ്കിലും ചെരിപ്പുകൾ വലിച്ചെറിയുന്നത് ദോഷം ചെയ്യാനിടയുണ്ട്. അതിനാൽ ഇക്കാര്യങ്ങൾ തീർച്ചയായും അറിയുകയും അതിനനുസരിച്ച് മാറുകയും വേണം. ഇല്ലെങ്കിൽ സർവനാശമായിരിക്കും ഫലം.

വീടിന്റെ ഈ ഭാഗങ്ങളിൽ ഒരിക്കലും ചെരിപ്പുകൾ ഇടരുത്; ദാരിദ്ര്യം വിട്ടൊഴിയില്ല, ഉത്തമസ്ഥാനം ഇതുമാത്രമാണ്. വീട് പണിയുമ്പോൾ മാത്രമല്ല വീടിനുള്ളിൽ ഓരോ സാധനങ്ങൾ വയ്ക്കുന്നതിനുവരെ വാസ്തുപ്രകാരം സ്ഥാനം നോക്കുന്നവരുടെ എണ്ണം ഏറുകയാണ്. വാസ്‌തുശാസ്ത്രത്തിന് വിപരീതമായി വീടിനുള്ളിലും വീടിന് പുറത്തും സാധനങ്ങൾ വയ്ക്കുന്നത് പല ദോഷങ്ങൾക്കും ഇടയാക്കും. ഇത്തരത്തിൽ ശ്രദ്ധിക്കേണ്ട ഒന്നാണ് വീടിനുള്ളിൽ ചെരിപ്പിന്റെ സ്ഥാനം. അലക്ഷ്യമായി എവിടെയങ്കിലും ചെരിപ്പുകൾ വലിച്ചെറിയുന്നത് ദോഷം ചെയ്യാനിടയുണ്ട്. അതിനാൽ ഇക്കാര്യങ്ങൾ തീർച്ചയായും അറിയുകയും അതിനനുസരിച്ച് മാറുകയും വേണം. ഇല്ലെങ്കിൽ സർവനാശമായിരിക്കും ഫലം.

ഉറപ്പായും ഒഴിവാക്കേണ്ട കാര്യങ്ങൾ

വീടിന്റെ പ്രധാന വാതിലിന് സമീപത്തായി ഒരിക്കലും ചെരിപ്പ് സൂക്ഷിക്കാൻ പാടില്ല. വാസ്‌തു ശാസ്ത്രപ്രകാരം വീടിന്റെ പ്രധാന വാതിലിന് സമീപത്തായി ചെരിപ്പുകളും ഷൂസും കൂട്ടിയിടുന്നത് ദോഷം ചെയ്യും. ഇങ്ങനെ ചെയ്യുന്നത് വീട്ടിലേയ്ക്ക് ലക്ഷ്‌മി ദേവി പ്രവേശിക്കുന്നത് തടയപ്പെടുകയും ഐശ്വര്യം വരുന്നത് നിലയ്ക്കുകയും ചെയ്യുന്നു. ക്രമേണ ദാരിദ്യം പിടിപെടാനും ആരംഭിക്കും. പിന്നെ വളരെപ്പെട്ടെന്നായിരിക്കും നാശം. കിടപ്പുമുറിയിൽ ഒരിക്കലും ചെരിപ്പ് സൂക്ഷിക്കരുത്. ഇങ്ങനെ ചെയ്യുന്നത് ഭാര്യഭർതൃബന്ധത്തെ പ്രതികൂലമായി ബാധിക്കും. വീട്ടിൽ ഭിന്നതകൾ ഉണ്ടാകും. ബന്ധം പിരിയുന്നതിനും കാരണമാകാനിടയുണ്ട്.

ചെരിപ്പ് സൂക്ഷിക്കാൻ അരുതാത്ത ദിശകളുണ്ട്. ഇവിടെ ചെരിപ്പ് സൂക്ഷിക്കുകയേ അരുത്. വടക്ക്- കിഴക്ക് ദിശയിൽ ചെരിപ്പ് ഒരിക്കലും സൂക്ഷിക്കരുത്. ഇത് കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി തകരുന്നത് കാരണമാകും. വീടിന്റെ തെക്ക്, പടിഞ്ഞാറ് ദിശകളാണ് ചെരിപ്പ് സൂക്ഷിക്കാൻ ഉത്തമം.

See also  കന്നിമൂലയിൽ ഈ ഒരു സാധനം മാത്രം വച്ചാൽ മതി, സമ്പത്ത് കുമിഞ്ഞുകൂടി വീട് എപ്പോഴും ഐശ്വര്യമുളളതാക്കി മാറ്റാം…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article