പണം കെെയിൽ നിൽക്കാത്തത് പലരുടെയും പ്രധാന പ്രശ്നമാണ്. പണം സമ്പാദിക്കാനായി ഒരുപാട് കഷ്ടപ്പെടുമെങ്കിലും കെെയിലെത്തിയാൽ ഉടൻ തന്നെ അനാവശ്യമായി പണം ചെലവാകും. ചിലപ്പോൾ എത്ര അധ്വാനിച്ചാലും വിചാരിച്ച പണം ലഭിക്കണമെന്നില്ല. ഇതിന് ഒരു പരിഹരമായി വിശ്വസിക്കുന്ന ഇലയാണ് വഴനയില. പ്രത്യേക സുഗന്ധമുള്ള ഈ ഇല ഭക്ഷണം തയ്യാറാക്കുമ്പോൾ അതിൽ മണവും രുചിയും നൽകാൻ സഹായിക്കുന്നു. പാചകത്തിന് മാത്രമല്ല വീട്ടിൽ പോസിറ്റീവ് എനർജി കൊണ്ടുവരാനും സമ്മർദ്ദം കുറയ്ക്കാനും വഴനയില സഹായിക്കുന്നതായാണ് വിശ്വാസം.
പണം പെട്ടെന്ന് തീർന്നുപോകുന്ന പ്രശ്നം വഴനയില പരിഹരിക്കുന്നുവെന്ന് ജ്യോതിഷത്തിൽ പറയുന്നുണ്ട്. വഴനയില പേഴ്സിൽ സൂക്ഷിച്ചാൽ മാത്രം മതി. പക്ഷേ ചുമ്മാ സൂക്ഷിച്ചാൽ പോരാ. വഴനയില പേഴ്സിൽ സൂക്ഷിക്കുന്നതിന് നല്ല ദിവസം ചൊവ്വാഴ്ചയാണ്. പേഴ്സിൽ വഴനയില വയ്ക്കുമ്പോൾ ‘199621147’ എന്ന നമ്പർ എഴുതി ഇലയിൽ കുറച്ച് മഞ്ഞളും പുരട്ടിയ ശേഷം പേഴ്സിൽ സൂക്ഷിക്കുക. ഇത് പണം അമിതമായി ചെലവാകുന്നത് തടയുന്നു. പണം കുമിഞ്ഞുകൂടുകയും ചെയ്യും.
കൂടാതെ ദിവസവും രാത്രി വീട്ടിലെ അടുക്കളയിൽ ഒരു വഴനയില കത്തിക്കുക. രാത്രി വഴനയില കത്തിക്കുന്നത് മാനസിക സമ്മർദ്ദം കുറയ്ക്കുന്നുവെന്നാണ് വിശ്വാസം. കത്തുന്ന ഇലയുടെ ഗന്ധം ക്ഷീണം അകറ്റുകയും അതിന്റെ ഫലമായി മനസ് ശാന്തമാവുകയും ചെയ്യുന്നു. ഒപ്പം വീട്ടിലെ നെഗറ്റീവ് എൻജി അകറ്റുന്നതിനും വഴനയില രാത്രി കത്തിക്കുന്നത് നല്ലതാണ്. ഇത് സാമ്പത്തിക നേട്ടവും നൽകുന്നു.