കന്നിമൂലയിൽ ഈ ഒരു സാധനം മാത്രം വച്ചാൽ മതി, സമ്പത്ത് കുമിഞ്ഞുകൂടി വീട് എപ്പോഴും ഐശ്വര്യമുളളതാക്കി മാറ്റാം…

Written by Web Desk1

Updated on:

വീടിന്റെ പ്രധാന ഭാഗങ്ങളിൽ ഒന്നാണ് കന്നിമൂല. ഇതിനെ സംബന്ധിച്ച് നിരവധി കാര്യങ്ങൾ വാസ്തുശാസ്ത്രത്തിൽ പറയുന്നുണ്ട്. വീടിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്തെയാണ് കന്നിമൂല എന്ന് പറയുന്നത്. കൂടാതെ വീട്ടിലെ എല്ലാവിധത്തിലുമുളള ഐശ്വര്യം നിലനിൽക്കുന്ന ഒരു ഭാഗം കൂടിയാണിത്. അതിനാൽത്തന്നെ കന്നിമൂലയിൽ ചില മാറ്റങ്ങൾ വരുത്തുകയാണെങ്കിൽ കുടുംബത്തിലുളളവർക്ക് കൂടുതൽ ഐശ്വര്യം വന്നുചേരുന്നതാണ്.

ഒരു വീടിന്റെ കന്നിമൂല ശരിയല്ലെങ്കിൽ അവിടത്തെ ഗൃഹനാഥയുടെ ആരോഗ്യസ്ഥിതി എപ്പോഴും മോശമായിരിക്കും. അതുപോലെ ഗൃഹനാഥന് വലിയ തരത്തിലുളള അപകടം സംഭവിക്കാനും സാദ്ധ്യത കൂടുതലാണെന്നാണ് വാസ്തു ശാസ്ത്രത്തിൽ പറയുന്നത്. വീട്ടിലെ മറ്റുളള ദിശകളെ അപേക്ഷിച്ച് കന്നിമൂല കുറച്ച് പൊക്കമുളള ഭാഗത്തായിരിക്കണം.

അതിനാൽത്തന്നെ ഈ ഭാഗങ്ങളിൽ കിണറോ കുഴികളോ കുളമോ ഉണ്ടാകാൻ പാടില്ല. അങ്ങനെയുണ്ടെങ്കിൽ കുടുംബത്തിലുളളവരുടെ ആയുസിനെ തന്നെ ഇത് ബാധിക്കും.വീടുകളിലെ പ്രധാനമുറി കന്നിമൂലയിൽ വരുന്നത് കൂടുതൽ ഐശ്വര്യമുണ്ടാകാൻ വഴിയൊരുക്കും. ഈ മുറിയിൽ തെക്ക് ഭാഗത്ത് തലവച്ച് കിടന്നുറങ്ങുന്നതാണ് ഉത്തമം.

പ്രധാനമുറിയിലെ തെക്ക് പടിഞ്ഞാറ് ദിശയിൽ അലമാര വയ്ക്കുന്നത് സാമ്പത്തിക നേട്ടത്തിന് വഴിയൊരുക്കുമെന്നും വാസ്തുശാസ്ത്രത്തിൽ പറയുന്നു. ഈ മുറി കൂടുതൽ വൃത്തിയോടെയും ദുർഗന്ധം വമിക്കാത്ത രീതിയിൽ സൂക്ഷിക്കേണ്ടതും പ്രധാനപ്പെട്ട കാര്യമാണ്.കന്നിമൂലയിൽ പക്ഷിക്കൂട്, കോഴിക്കൂട് തുടങ്ങിയ മൃഗങ്ങളുടെ കൂടുകളൊന്നും സ്ഥാപിക്കാൻ പാടില്ലയെന്നും വാസ്തുശാസ്ത്രത്തിൽ പറയുന്നു. കാർപോർച്ച്, സിറ്റൗട്ട് തുടങ്ങിയവയും കന്നിമൂലയിൽ വരുന്നത് ദോഷം ചെയ്യും.

See also  ഇന്നത്തെ നക്ഷത്രഫലം

Leave a Comment